കണ്ണൂർ പറശ്ശിനിക്കടവിലെ ടൂറിസ്റ്റ് ഹോമിൽ ചെറുകുന്ന് സ്വദേശി മരിച്ച നിലയിൽ
പറശിനിക്കടവിലെ ടൂറിസ്റ്റ്‌ഹോമില്‍ ചെറുകുന്ന് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒന്നോടെയാണ് പറശിനിക്കടവ് നവരത്‌ന ടൂറിസ്റ്റ് ഹോമിലെ 308-ാം നമ്പര്‍ മുറിയില്‍ ചെറുകുന്ന് ഒതയമ്മാടം എം.വി.ഹൗസില്‍ സന്തോഷ് ചാനന്‍ (50) എന്നയാളെ മരിച്ച നിലയില്‍ കണ്ടത്.
Dec 24, 2025, 20:00 IST
ധർമ്മശാല :പറശിനിക്കടവിലെ ടൂറിസ്റ്റ്‌ഹോമില്‍ ചെറുകുന്ന് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒന്നോടെയാണ് പറശിനിക്കടവ് നവരത്‌ന ടൂറിസ്റ്റ് ഹോമിലെ 308-ാം നമ്പര്‍ മുറിയില്‍ ചെറുകുന്ന് ഒതയമ്മാടം എം.വി.ഹൗസില്‍ സന്തോഷ് ചാനന്‍ (50) എന്നയാളെ മരിച്ച നിലയില്‍ കണ്ടത്.
23 ന് രാത്രി 9.30 നാണ് ഇയാള്‍ ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്തത്.പരേതരായ കുഞ്ഞമ്പു-ദേവി ദമ്പതികളുടെ മകനാണ്.സഹോദരങ്ങള്‍: ശ്രീധരന്‍, പരേതരായ മോഹനന്‍, മനോഹരന്‍.തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.