നാഷണൽ സ്കൂൾ ഗെയിംസ് കളരിപ്പയറ്റ് ചാമ്പ്യൻമാർക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി
ഡൽഹിയിൽ വെച്ച് നടന്ന നാഷണൽ സ്കൂൾ ഗെയിംസില്‍ കളരിപ്പയറ്റ് മത്സരത്തില്‍ മിന്നും നേട്ടം കൈവരിച്ച ജില്ലാ ടീമിന് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ജില്ലാ കളരിപ്പയറ്റ് അസോസിയേഷനും സ്പോർട്സ് കൗൺസിലും ചേർന്ന് സ്വീകരണം നൽകി.
കണ്ണൂർ: ഡൽഹിയിൽ വെച്ച് നടന്ന നാഷണൽ സ്കൂൾ ഗെയിംസില്‍ കളരിപ്പയറ്റ് മത്സരത്തില്‍ മിന്നും നേട്ടം കൈവരിച്ച ജില്ലാ ടീമിന് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ജില്ലാ കളരിപ്പയറ്റ് അസോസിയേഷനും സ്പോർട്സ് കൗൺസിലും ചേർന്ന് സ്വീകരണം നൽകി.അണ്ടര്‍ 17 ആണ്‍കുട്ടികളുടെ നെടുവടിപയറ്റില്‍ സ്വര്‍ണ മെഡല്‍ നേടിയ പി ആദില്‍, യജൂര്‍ കെ രഞ്ജിത്ത് (മുണ്ടേരി ഗവ. എച്ച്എസ്എസ്), അണ്ടര്‍19 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണം നേടിയ സി.കീര്‍ത്തന, പി.പി ശ്രീകൃപ (മുണ്ടേരി ഗവ. എച്ച്എസ്എസ്) അണ്ടര്‍19 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണം നേടിയ ഭഗത് കെ ജനന്‍, ആതിരഥ് സുജിത്ത് ( മട്ടന്നൂര്‍ എച്ച്എസ് എസ്), അണ്ടർ19 പെൺകുട്ടികളുടെ വിഭാഗം മെയ്പയറ്റിൽ സ്വർണം നേടിയ അഭിന ബാബു (പാല ഹയർ സെക്കൻഡറി സ്കൂൾ)എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്.
മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി, സിപി എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്,ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് പി.എം അഖിൽ , കേരള കളരിപ്പയറ്റ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് പി വി സോമൻ ഗുരുക്കൾ, ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി ശശീന്ദ്രൻ ഗുരുക്കൾ, ട്രഷറർ ടി.പി പവിത്രൻ ഗുരുക്കൾ, പി.ജനാർദ്ദനൻ ഗുരുക്കൾ, കൂടത്തിൽ വത്സൻ ഗുരുക്കൾ, സജീവൻ ഗുരുക്കൾ, സുകുമാരൻ ഗുരുക്കൾ, അജേഷ് ഗുരുക്കൾ, പ്രജീഷ് ഗുരുക്കൾ , ജോജു ഗുരുക്കൾ, ശ്രീജിത് ഗുരുക്കൾ തുടങ്ങിയവർ സ്വീകരണത്തില്‍ പങ്കെടുത്തു.