കണ്ണൂരിൽ നാഷണല്‍ മീറ്റിംഗ് ഓഫ് ന്യൂറോ ആന്റ് ഡിബിഎസ് അലയന്‍സ് ഇന്ത്യ ദേശീയ സമ്മേളനം രണ്ടിന്
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, മലബാര്‍ ഫൗഷേന്‍ ഓഫ് ന്യൂറോ ആന്റ് കാര്‍ഡിയാക് കെയര്‍ സംഘടിപ്പിക്കുന്ന നാഷണല്‍ മീറ്റിംഗ് ഓഫ് ന്യൂറോ ആന്റ് ഡിബിഎസ് അലയന്‍സ് ഇന്ത്യ ദേശീയ സമ്മേളനം രണ്ടിന് പുതിയതെരു മാഗ്‌നറ്റ് ഹോട്ടലില്‍ നടക്കും.ഉച്ചകഴിഞ്ഞ് രണ്ടിന് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍സ് നോര്‍ത്ത് കേരള ക്ലസ്റ്റര്‍ സിഇഒ നിരൂപ് മുയാടന്‍ ഉദ്ഘാടനം ചെയ്യും.
Apr 30, 2026, 16:01 IST
കണ്ണൂര്‍ : ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, മലബാര്‍ ഫൗഷേന്‍ ഓഫ് ന്യൂറോ ആന്റ് കാര്‍ഡിയാക് കെയര്‍ സംഘടിപ്പിക്കുന്ന നാഷണല്‍ മീറ്റിംഗ് ഓഫ് ന്യൂറോ ആന്റ് ഡിബിഎസ് അലയന്‍സ് ഇന്ത്യ ദേശീയ സമ്മേളനം രണ്ടിന് പുതിയതെരു മാഗ്‌നറ്റ് ഹോട്ടലില്‍ നടക്കും.ഉച്ചകഴിഞ്ഞ് രണ്ടിന് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍സ് നോര്‍ത്ത് കേരള ക്ലസ്റ്റര്‍ സിഇഒ നിരൂപ് മുയാടന്‍ ഉദ്ഘാടനം ചെയ്യും.
പാര്‍ക്കിന്‍സണ്‍സ് രോഗനിര്‍ണയത്തിലെ പൂരോഗതി,ചികിത്സ നേരിടുന്ന വെല്ലുവിളികള്‍, ന്യൂറോ മോഡുലേഷന്‍ തെറാപ്പിയിലെ പുതിയ ദിശകൾഎന്നിവ സമ്മേളനം ചര്‍ച്ച ചെയ്യും.വിദഗ്ദര്‍ നയിക്കുന്ന സെഷനുകള്‍, പാനല്‍ ചര്‍ച്ചകല്‍ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.വാര്‍ത്താ സമ്മേളനത്തില്‍ ഡോ. സുജിത്ത് ഓവലത്ത്, കെ.ടി സുഹാസ് പങ്കെടുത്തു.