രക്ഷാപ്രവർത്തനം നടത്തിയ സായൂജിന് നാടിൻ്റെ അനുമോദനം
സമയോചിത ഇടപെടലിലൂടെ വൻ അപകടം ഒഴിവാക്കി രക്ഷകനായ കണ്ടക്ടർക്ക് അനുമോദനം .തലശ്ശേരി - ഇരിട്ടി - മാട്ടറ റൂട്ടിൽ സർവ്വീസ് നടത്തുന്ന മൂൺഷ ബസിലെ കണ്ടക്ടർ
Jun 11, 2025, 10:35 IST
ഇരിട്ടി:സമയോചിത ഇടപെടലിലൂടെ വൻ അപകടം ഒഴിവാക്കി രക്ഷകനായ കണ്ടക്ടർക്ക് അനുമോദനം .തലശ്ശേരി - ഇരിട്ടി - മാട്ടറ റൂട്ടിൽ സർവ്വീസ് നടത്തുന്ന മൂൺഷ ബസിലെ കണ്ടക്ടർ ഉരുവച്ചാൽ സ്വദേശി സായൂജിൻ്റെ സമയോചിത ഇടപെടൽമൂലമാണ് വൻ അപകടം ഒഴിവായത്.കഴിഞ്ഞ ദിവസം രാവിലെ ഇരിട്ടി ബസ് സ്റ്റാൻഡിലാണ് സംഭവം.
ബസ് പഴയ സ്റ്റാൻ്റിൽ എത്തിയപ്പോൾ ഡ്രൈവർ അശ്വന്ത് കുഴഞ്ഞു വീഴുകയും ഉടൻ സായൂജ് ഓടിവന്ന് ബ്രേക്ക് അമർത്തി ബസ് നിർത്തിക്കുകയുമായിരുന്നു.ഇരിട്ടി പ്രഗതി കരിയർ ഗൈഡൻസിലെ വിദ്യാർത്ഥി കൂടിയാണ് ഈ യുവാവ്.സായൂജിനെ മലബാർ റൈഡേഴ്സിൻ്റെ നേതൃത്വത്തിൽ ഇരിട്ടി ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽഎ എം വി ഐ രാജീവ് ഉപഹാരം നൽകി.പ്രജിൻ ആലച്ചേരി, അനൂട്ടൻ പുന്നാട്, സുലീഷ് തില്ലങ്കേരി, ദയാൽ ബ്ലാത്തൂർ, ജോമി ജോർജ് സംസാരിച്ചു.