നരേന്ദ്രമോദിയുടെ സ്വാധീനം ലോകം മുഴുവന്‍ വളര്‍ന്നു -  എ.പി. അബ്ദുള്ളക്കുട്ടി

ഭാരതത്തിന്റെ ധീര സേവകന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ സ്വാധീനം ലോകം മുഴുവന്‍ വളര്‍ന്നതായി ബിജെപി ദേശീയ സമിതി അംഗം എ.പി. അബ്ദുള്ളക്കുട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണകര്‍ത്താവായി 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റ ഭാഗമായി തളിപ്പറമ്പില്‍ സംഘടിപ്പിച്ച സേവാ ജ്യോതി യാത്രയും ആഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

തളിപ്പറമ്പ്: ഭാരതത്തിന്റെ ധീര സേവകന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ സ്വാധീനം ലോകം മുഴുവന്‍ വളര്‍ന്നതായി ബിജെപി ദേശീയ സമിതി അംഗം എ.പി. അബ്ദുള്ളക്കുട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണകര്‍ത്താവായി 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റ ഭാഗമായി തളിപ്പറമ്പില്‍ സംഘടിപ്പിച്ച സേവാ ജ്യോതി യാത്രയും ആഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതം തന്നെ ജനങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിച്ച നരേന്ദ്രമോദിയുടെ ജീവിതം എല്ലാവരും പാഠപുസ്തകമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയുടെ ഊരാക്കുടുക്കില്‍പ്പെട്ട് മുഖ്യമന്ത്രിമാരും മാന്തിമാരും വലിയ വലിയ പാര്‍ട്ടികളുടെ നേതാക്കളും ശ്വാസം മുട്ടുന്ന കഴ്ച്ച നാം കന്നുകയാണ്. ആരൊക്കെ എങ്ങനെയൊക്കെ ശ്രമിച്ചാലും നരേന്ദ്രമോദി നടത്തിയ കാല്‍ കാശിന്റെ അഴിമതിയുടെ നിഴല്‍ പോലും കാണാന്‍ സാധിക്കില്ല. അത്ര സംശുദ്ധമായ ഭരണ നിര്‍വ്വഹണമാണ് അദ്ദേഹം നടത്തുന്നത്.

അദ്ദേഹത്തിന്റെ നേതൃത്വത്തെ അംഗീകരിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ മുന്നോട്ട് വരുന്ന കാഴ്ച്ചയും നാം കാണുകയാണ്. ഒരു യഥാര്‍ത്ഥ രാഷ്ട്ര സേവകന്‍ എങ്ങനെയായിരിക്കണം എന്ന് പ്രസംഗിക്കുകയല്ല ജീവിച്ച് കാണിച്ച് തരിയയാണ് ലോക ജനതക്കായി മോദിജി. അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.
സേവാ സങ്കല്‍പ്പ് അഭിയാന്‍ എന്ന പേരില്‍ ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ കമ്മിറ്റി നടത്തിയ പരിപാടിയുടെ ഭാഗമായി സേവാ ജ്യോതി യാത്ര തൃച്ചംബരം പെട്രോള്‍ പമ്പ്, ചിറവക്ക് എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെട്ട് ടൗണ്‍ സ്‌ക്വയറില്‍ സമാപിച്ചു. തുടര്‍ന്ന് ടൗണ്‍ സ്‌ക്വയറില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പ്രവര്‍ത്തകരുമായി സംവദിച്ചു. ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി മേഖല പ്രസിഡന്റ അഡ്വ: കെ. ശ്രീകാന്ത്, ദേശീയ കൗണ്‍സില്‍ അംഗം സി. രഘുനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.കെ. വേലായുധന്‍, എ,പി. ഗംഗാധരന്‍, അജികുമാര്‍ കരിയില്‍, ടി.സി. മനോജ് എന്നിവര്‍ സംസാരിച്ചു. തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഷൈമ പ്രദീപന്‍ നന്ദി പറഞ്ഞു.