കണ്ണൂർ നടുവിലിൽ കുഴൽക്കിണർ ലോറി മറിഞ്ഞ് പരുക്കേറ്റ തൊഴിലാളികളിലൊരാൾ മരിച്ചു
Nov 20, 2025, 16:39 IST
കണ്ണൂർ : മലയോര പ്രദേശമായ നടുവിൽ താവുകുന്നിൽ കുഴൽ കിണർ നിർമ്മാണലോറി നിയന്ത്രണം വിട്ടു താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരു തൊഴിലാളി മരിച്ചു. ഛത്തീസ്ഗഡ് സ്വദേശി നന്ദുലാലാ (22) ണ് മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഏഴുപേരെ കരുവഞ്ചാലിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർമ്മാണസ്ഥലത്ത് പൈലിങ് സാധനങ്ങളുമായി പോകുമ്പോഴാണ് അപകടം. കാബിനിലെ ഡ്രൈവർ ഉൾപ്പെടെയുള്ളവരെ ഫയർഫോഴ്സ് ഡോർ വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.