നാടുകാണി സഫാരി പാർക്കിൻ്റെ മറവിൽ വൻ അഴിമതിക്ക് വഴിയൊരുങ്ങുന്നുവെന്ന് മനുഷ്യാവകാശ പ്രവർത്തികൾ ലിയനാർഡോ ജോൺ

ഒറിജിനൽ കറുവപ്പട്ടയുടെ കൃഷിയിലൂടെ വിപണിയിൽ ശുദ്ധമായ ആയുർവ്വേദ മരുന്നും ശുദ്ധമായ കറുവപ്പട്ടയും ലഭ്യമാക്കുന്ന പദ്ധതി അവതരിപ്പിക്കാതെ തളിപ്പറമ്പ് നാടുകാണിയിലെ 250 ഏക്കർ സർക്കാർ കറുവപ്പട്ട തോട്ടം നശിപ്പിച്ച് 100 കോടിയുടെ സഫാരി പാർക്ക് സ്ഥാപിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് കറുവപ്പട്ട കർഷകനും വ്യാജ കറുവപ്പട്ടക്കെതിരെ നിയമ പോരാട്ടം നടത്തുന്ന 'മനുഷ്യാവകാശ പ്രവർത്തകനുമായ  ലിയ നോർഡ് ജോൺ കണ്ണൂർ  പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
 

കണ്ണൂർ:ഒറിജിനൽ കറുവപ്പട്ടയുടെ കൃഷിയിലൂടെ വിപണിയിൽ ശുദ്ധമായ ആയുർവ്വേദ മരുന്നും ശുദ്ധമായ കറുവപ്പട്ടയും ലഭ്യമാക്കുന്ന പദ്ധതി അവതരിപ്പിക്കാതെ തളിപ്പറമ്പ് നാടുകാണിയിലെ 250 ഏക്കർ സർക്കാർ കറുവപ്പട്ട തോട്ടം നശിപ്പിച്ച് 100 കോടിയുടെ സഫാരി പാർക്ക് സ്ഥാപിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് കറുവപ്പട്ട കർഷകനും വ്യാജ കറുവപ്പട്ടക്കെതിരെ നിയമ പോരാട്ടം നടത്തുന്ന 'മനുഷ്യാവകാശ പ്രവർത്തകനുമായ  ലിയ നോർഡ് ജോൺ കണ്ണൂർ  പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഇതിന് പിന്നിൽ വൻ അഴിമതിയാണ് ലക്ഷ്യം. സഫാരി പാർക്കാനായി ആകെ 5 മുതൽ 10 കോടി മതിയാവും.


ഒറിജിനൽ കറുവപ്പട്ട ഉൽപാദിപ്പിക്കാൻ ഒരു കിലോഗ്രാമിന് 1100 രൂപ ചിലവ് വരും. പ്ലാൻ്റേഷൻ കോർപ്പറേഷനിൽ നിന്ന് ഔഷധിക്കും ആയുർവ്വേദ കമ്പനികൾക്കുമായി കിലോഗ്രാമിന് 1300 രൂപ നിരക്കിൽ കറുവപ്പട്ട വിൽക്കാവുന്നതാണ്. 450 ഓളം ആയുർവ്വേദ മരുന്നാണ് ഔഷധി മാത്രം വിപണിയിൽ ഇറക്കുന്നത്.

ഔഷധി ഉപയോഗിക്കുന്നത് ഒറിജിനൽ കറുവപട്ടയാണോയെന്ന സംശയം ജനങ്ങൾക്കുണ്ട്. ഇത് വ്യക്തമാകണമെങ്കിൽ ടെസ്റ്റ് റിപ്പോർട്ട് ലഭിക്കണം. ഇതു  എവിടെയും ലഭ്യമല്ലെന്നും ലിയാ നാർഡോ ജോൺ പറഞ്ഞു.ആയുർവ്വേദ മരുന്നിലെ പ്രധാനഘടകമായ കറുവാപ്പട്ട ലഭ്യമാകാതെ ഔഷധി അടക്കമുള്ള കമ്പനികൾ വ്യാജകറുവപ്പട്ടയായ കാസിയ ഉപയോഗിക്കു ന്നുണ്ടെങ്കിലും പരിശോധനയോ നടപടികളോയി ല്ലെന്നും ലിയനാർഡ് ജോൺ പറഞ്ഞു.