നടന കലാ ഗൃഹം വാർഷികാഘോഷവും പുരസ്കാര വിതരണവും ജൂലൈ 12 ന്
കണ്ണൂരിലെ കലാ സാഹിത്യ സാംസ്കാരികസ സംഘടനയായ കലാഗൃഹത്തിന്റെ ഒമ്പതാം വാർഷികാഘോഷവും വിവിധ വ്യക്തികൾക്കുള്ള പുരസ്കാരവിതരണവും ജൂലൈ 12 ന് മഹാത്മാ മന്ദിരത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ:കണ്ണൂരിലെ കലാ സാഹിത്യ സാംസ്കാരികസ സംഘടനയായ കലാഗൃഹത്തിന്റെ ഒമ്പതാം വാർഷികാഘോഷവും വിവിധ വ്യക്തികൾക്കുള്ള പുരസ്കാരവിതരണവും ജൂലൈ 12 ന് മഹാത്മാ മന്ദിരത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.12 ന് കാലത്ത് പത്ത്മണിക്ക് കലാഗൃഹം രക്ഷാധികാരി മോഹൻദാസ് പരിപാടി ഉൽഘാടനം ചെയ്യും. ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് സമാപന സമ്മേളന ചലച്ചിത്ര ഗാന സംവിധായകനും രചയിതാവുമായദർശൻ രാമൻ ഉൽഘാടനം ചെയ്യും.
കലാരത്നംകാഞ്ഞങ്ങാട് രാമചന്ദ്രൻ വിശിഷ്ടാതിഥിയാവും. തുടർന്ന് ചാരിറ്റി ഫണ്ട് കൈമാറലും സമ്മാനദാനവും നടക്കും. ചടങ്ങിൽ വെച്ച് നാപ്രീതി കെ (തൃശൂർ) ലീന എൻ (കണ്ണൂർ )എന്നിവർക്ക് നാട്യ മയൂരി പുരസ്കാരവും സുരേന്ദ്രൻ വിഷ്ണുമംഗലം (കോഴിക്കോട്) സുരേശൻ പുനക്കാലിൽ (കണ്ണൂർ )എന്നിവർക്ക് നാട്യ ശ്രീ പുരസ്കാരവും അനുപം ജെയ്സ് ( കോഴിക്കോട്) സുഭാഷ് വെളിയമ്പ്ര (കണ്ണൂർ )ലോക വനിതാ ദിനത്തിൽ വനിതാ പുരസ്കാരം നേടിയ വിദ്യ സുധീഷ് എന്നിവർക്ക് പുരസ്കാരങ്ങൾ കൈമാറും. തുടർന്ന് കണ്ണകീ എന്നനൃത്ത ശില്പവും തിരുവാതിരയും അരങ്ങേറും വാർത്താ സമ്മേളനന്നാൽ കെ എൻ രാധാകൃഷ്ണൻ , നാട്യ ശ്രീ കവിതാ ജയൻ , ജമാൽ കണ്ണൂർ സിറ്റി, കെ ശ്രീജിത്ത്, റീത്ത രമേഷ് എന്നിവർ പങ്കെടുത്തു.