ചെറുകുന്ന് സഹകരണാശുപത്രിയിലെ സാമ്പത്തിക വെട്ടിപ്പ് തുറന്ന് പറഞ്ഞതിന് തനിക്കെതിരെ സൈബർ ആക്രമണമെന്ന് എൻ. അജിത്ത് കുമാർ

ചെറുകുന്ന് സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടുകൾക്കും അഴിമതിക്കുമെതിരെ പരസ്യ പ്രതികരണം നടത്തിയ തനിക്കെതിരെ നിരന്തരം സൈബർ അക്രമണം നടക്കുകയാണെന്ന് ഡി.വൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും ചെറുകുന്ന് പഞ്ചായത്ത് മുൻ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എൻ. അജിത്ത് കുമാർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാർട്ടി പത്രം തന്നെ മോശമായി ചിത്രീകരിക്കുന്ന വിധത്തിൽ വ്യാജ ചമച്ചു.

 

കണ്ണൂർ: ചെറുകുന്ന് സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടുകൾക്കും അഴിമതിക്കുമെതിരെ പരസ്യ പ്രതികരണം നടത്തിയ തനിക്കെതിരെ നിരന്തരം സൈബർ അക്രമണം നടക്കുകയാണെന്ന് ഡി.വൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും ചെറുകുന്ന് പഞ്ചായത്ത് മുൻ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എൻ. അജിത്ത് കുമാർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാർട്ടി പത്രം തന്നെ മോശമായി ചിത്രീകരിക്കുന്ന വിധത്തിൽ വ്യാജ ചമച്ചു.

കണ്ണൂർ പയ്യാമ്പലത്തെഗസ്റ്റ് ഹൗസിൽ മുറിയെടുത്ത് വാടക നൽകാതെ മുങ്ങിയെന്ന തരത്തിൽ സമൂഹ മാധ്യമത്തിലൂടെ വ്യക്തിഹത്യ നടത്തി അപമാനിച്ചു. ഇപ്പോൾ നടക്കുന്ന ചില സംഭവങ്ങളിൽ വ്യക്തിഹത്യ നടത്തുന്നത് ശരിയല്ലെന്നു പറയുന്ന പാർട്ടിയുടെ പ്രവർത്തകർ തന്നെയാണ് തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നത്. സോഷ്യൽ മീഡിയയിൽ മാത്രമല്ല തൻ്റെ നാട്ടിലും താൻ കാട്ടു കള്ളനാണെന്ന് എഴുതി പോസ്റ്റർ പതിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സി പി എം ലോക്കൽ കമ്മിറ്റി അംഗം സായന്ത്,അഖിലേഷ് എന്നിവർക്കെതിരെ ജില്ലാ പോലീസ് മേധാവിക് പരാതി നൽകിയതായും അജിത് കുമാർ പറഞ്ഞു.താൻ നോവൽ എഴുതാൻ ഏതാനും ദിവസം പയ്യാമ്പലത്തെ ഗസ്റ്റ് ഹൗസിൽ മുറിയെടുത്ത് താമസിക്കുകയും മുറി വാടക നൽകിയ ശേഷമാണ് അവിടുന്ന് മടങ്ങുകയും ചെയ്തത്.

 പണമടക്കാതെ മുങ്ങിയെന്ന തരത്തിലായിരുന്നു സമൂഹ മാധ്യമത്തിലൂടെതന്നെ എതിർ കക്ഷികൾ വ്യക്തിഹത്യ നടത്തുന്നത്. പാർട്ടിയിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് പ്രതികരിച്ചതിനാണ് തന്നെ ഇത്തരത്തിൽ ദ്രോഹിക്കുന്നതെന്ന് ഡിവൈഎഫ്ഐ മുൻ നേതാവ് കൂടിയായ അജിത് കുമാർപറഞ്ഞു. ചെറുകുന്ന് സഹകരണാശുപത്രി പൂട്ടിയതുമായി ബന്ധപ്പെട്ട് ഇപ്പോഴും പ്രദേശത്ത് പ്രതിഷേധം നിലനിൽക്കുന്നുണ്ട്. ഭയം കാരണമാണ് പലരും രംഗത്തുവന്നത്. പ്രവർത്തനം തുടങ്ങി മാസങ്ങൾക്കുള്ളിൽ പൂട്ടിയ ചെറുകുന്ന് സഹകരണാശുപത്രിയിലെ ഉപകരണങ്ങൾ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിക്ക് കൈമാറിയതിന് രേഖകളൊന്നുമില്ല. ആശുപത്രിയുടെ അക്കൗണ്ടിൽ ഇതുവരെ പണമൊന്നും വന്നിട്ടില്ല. അക്കൗണ്ടു മുഖേനെയാണ് സാധാരണ ഇത്തരം സാമ്പത്തിക ഇടപാടുകൾ നടക്കുന്നത്.

എന്നാൽ ഇതൊന്നും നടന്നില്ലെന്ന് മാത്രമല്ല ഷെയർഹോൾഡർമാർക്ക് പിരിച്ചെടുത്ത പണവും ഇതുവരെ നൽകിയിട്ടില്ല നെൽകൃഷിയുടെ ഭാഗമായി വന്ന ലക്ഷങ്ങൾ പ്രവർത്തിക്കാത്ത ആശുപത്രിയുടെ അക്കൗണ്ടിലാണ് വന്നത്. ഇതുപാർട്ടി നേതാക്കളായ ചില വ്യക്തികൾ കൈപറ്റി 'ചെറുകുന്ന് സഹകരണ ബാങ്കിൻ്റെ പ്രവർത്തനങ്ങളിലും ഇത്തരം ചില ക്രമക്കേടുകളുണ്ട്. ആശുപത്രി ഉപകരണങ്ങൾ വിറ്റ സംഭവത്തിൽ ക്രമക്കേടുകളുണ്ടെന്ന് ഓഡിറ്റർ നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം അതു ഉന്നയിക്കുന്നവർക്കെതിരെ വേട്ടയാടൽ നടത്തുകയാണ് പാർട്ടി നേതൃത്വം ചെയ്യുന്നത്. തന്നെ വ്യക്തിഹത്യ നടത്തുന്നതിനൊപ്പം ഭീഷണിപ്പെടുത്തുകയാണ് സി.പി.എം സൈബർ പ്രവർത്തകർ ആർക്കെതിരെയും ഇതുവരെയില്ലാത്ത സോഷ്യൽ മീഡിയ കടന്നാക്രമണമാണ് തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്നതെന്നും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അജിത്ത് കുമാർ പറഞ്ഞു.