എം.വി.ആർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

കമ്യുണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കരുത്തനായ അമരക്കാരനും സി.എം.പി സ്ഥാപക നേതാവുമായ എം.വി. രാഘവനെ അനുസ്മരിച്ച് പയ്യാമ്പലത്ത് ഇന്ന് രാവിലെ പുഷ്പാർച്ചനടത്തി. 

 

കണ്ണൂർ: കമ്യുണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കരുത്തനായ അമരക്കാരനും സി.എം.പി സ്ഥാപക നേതാവുമായ എം.വി. രാഘവനെ അനുസ്മരിച്ച് പയ്യാമ്പലത്ത് ഇന്ന് രാവിലെ പുഷ്പാർച്ചനടത്തി. 

എം.വി ആറിൻ്റെ ബന്ധുക്കളും രാഷ്ട്രീയ സഹപ്രവർത്തകരുമടങ്ങുന്ന നൂറു കണക്കിനാളുകൾ പങ്കെടുത്തു. പാട്യം രാജൻ്റെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയിൽ മക്കളായ എം.വി നികേഷ് കുമാർ, എം. വി ഗിരിജ, മരുമകൻ പ്രൊഫ. ഇ കുഞ്ഞിരാമൻ തുടങ്ങിയവർ നേതൃത്വം നൽകി. എം.വി രാജേഷിൻ്റെ നേതൃത്വത്തിലും പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി