എം.വി.ആറിനെ അനുസ്മരിച്ചു; പയ്യാമ്പലത്ത് സ്മൃതീ കുടീരത്തിൽ പുഷ്പാർച്ചനടത്തി
സിഎംപി സ്ഥാപക ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ എം വി രാഘവന്റെ ചരമവാർഷിക ദിനാചരണത്തിൽ പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.
Nov 10, 2025, 10:30 IST
കണ്ണൂർ : സിഎംപി സ്ഥാപക ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ എം വി രാഘവന്റെ ചരമവാർഷിക ദിനാചരണത്തിൽ പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.സി എം പി അരവിന്ദാക്ഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം സി എം പി സംസ്ഥാന ജനറൽ സെക്രട്ടറി എം വി രാജേഷ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി മനോഹരൻ വേങ്ങാട് അധ്യക്ഷത വഹിച്ചു.സെക്രട്ടറിമാരായ സഗീഷ് ബാബു, ജോയ് വർഗീസ് , സതീശൻ, രാധാകൃഷ്ണൻ കണ്ണൂർ,ആറ്റൂർ ശരത് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.