തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ അടിസ്ഥാന വികസനത്തിന് വരിപ്പട നവീകരണത്തിന് 50 ലക്ഷം രൂപ അനുവദിച്ചതായി എം.വി. ഗോവിന്ദൻ എം.എൽ.എ
രാജരാജേശ്വര ക്ഷേത്രത്തിന്റെ അടിസ്ഥാന വികസനത്തിന് വരിപ്പട നവീകരണത്തിന് 50 ലക്ഷം രൂപ അനുവദിച്ചതായി എം.വി. ഗോവിന്ദൻ എം.എൽ.എ അറിയിച്ചു.
തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിന്റെ അടിസ്ഥാന വികസനത്തിന് വരിപ്പട നവീകരണത്തിന് 50 ലക്ഷം രൂപ അനുവദിച്ചതായി എം.വി. ഗോവിന്ദൻ എം.എൽ.എ അറിയിച്ചു.കെ.എസ്.എഫ്.ഇയുടെ സി.എസ്.ആർ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചതെന്നും, നവംബർ 7 ന് തന്നെ ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങിയിരുന്നുവെന്നും എം.എൽ എ പറഞ്ഞു.രാജരാജേശ്വര ക്ഷേത്രത്തിൽ ഇന്ന് കാണുന്ന എല്ലാ വികസന പ്രവർത്തനങ്ങളും ഞാൻ എം.എൽ.എ എന്ന നിലയിൽ നടപ്പിലാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
റസ്റ്റ് ഹൗസും സത്രവും റോഡും എല്ലാം താൻ എം.എൽ.എ ആയപ്പോൾ നടപ്പിലാക്കിയ പദ്ധതികളാണ്.ഒരു ബി.ജെ.പിക്കാരനും ആർ.എസ്.എസ്‌കാരനും ഇതിൽ ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.കെ എസ്.എഫ്.ഇ റീജിയണൽ മാനേജർ കുഞ്ഞിക്കണ്ണൻ അടുത്ത ദിവസം തന്നെ സ്ഥലം സന്ദർശിച്ച് നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.ബി.ജെ.പിക്കാരും ആർ.എസ്.എസുകാരും ക്ഷേത്രത്തിന്റെ പേര് ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നത്.കൂടുതൽ കണ്ടെത്തുക വികസന പ്രവർത്തനങ്ങൾ മുഴവൻ താൻ നടപ്പിലാക്കിയതാണെന്നും എം.എൽ.എ പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ നടപ്പിലാക്കിയ വികസനം മാത്രമാണ് ക്ഷേത്രത്തിൽ ഇന്ന് കാണുന്നത്.ഇതൊന്നും ഒരുത്‌നേയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.എം.എൽ.എ ഫണ്ടിൽ നിന്ന് ക്ഷേത്രത്തിന് 30 ലക്ഷം വികസന പ്രവർത്തനങ്ങൾക്ക് അനുവദിച്ചതായി കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ വന്നതിനെതിരെ ബി.ജെ.പി കണ്ണൂർ ജില്ലാ സെക്രട്ടെറി എ.പി.ഗംഗാധരൻ രംഗത്തുവന്നിരുന്നു.വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് മാപ്പുപറയണമെന്ന് ഗംഗാധരൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു ഇതിനെ തുടർന്നാണ് മണ്ഡലം എം.എൽ.എ കൂടിയായ എം.വി ഗോവിന്ദൻ രംഗത്തുവന്നത്.