കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കാത്തത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകർക്കാൻ :എം.വി ഗോവിന്ദൻ
കേന്ദ്ര സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്നതിനാണ് ഫണ്ടുകൾ വെട്ടികുറക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. കണ്ണൂർ നായനാർ അക്കാദമിയിൽ നടന്ന അധികാര വികേന്ദ്രീകരണവും തദ്ദേശ ഭരണവും സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
Feb 24, 2025, 14:09 IST
കണ്ണൂർ: കേന്ദ്ര സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്നതിനാണ് ഫണ്ടുകൾ വെട്ടികുറക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. കണ്ണൂർ നായനാർ അക്കാദമിയിൽ നടന്ന അധികാര വികേന്ദ്രീകരണവും തദ്ദേശ ഭരണവും സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വികസന പ്രവർത്തനങ്ങൾക്കായി ഫണ്ടു നൽകുന്നതിൽ സംസ്ഥാനത്തിന് പിരിമുറുക്കം അനുഭവപ്പെടുന്നത്.
പിണറായി സർക്കാർ നടപ്പിലാക്കുന്ന നവകേരള സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങൾ വരുന്ന ഇരുപതു വർഷം കൊണ്ടു കേരളത്തെ വികസിത രാജ്യങ്ങൾക്ക് ഒപ്പം എത്തിക്കും. തൊഴിലില്ലായ്മയോ സാമ്പത്തിക അസമത്വമോ ദാരിദ്ര്യമോ അന്ന് ഉണ്ടാകില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.