കാൽനടയാത്രക്കാരുടെ കാത്തിരിപ്പ് തുടരുന്നു ; മുഴപ്പിലങ്ങാട് മഠത്തിലെ നടപ്പാലത്തിനായി മുറവിളി ശക്തമാകുന്നു

അപകടങ്ങൾ തുടർക്കഥയായിട്ടും മുഴപ്പിലങ്ങാട് - മാഹി ആറുവരി ദേശീ യപാതയിലെ നടപ്പാലം നിർമ്മാണം എങ്ങുമെത്തിയില്ല

 

ചാല : അപകടങ്ങൾ തുടർക്കഥയായിട്ടും മുഴപ്പിലങ്ങാട് - മാഹി ആറുവരി ദേശീ യപാതയിലെ നടപ്പാലം നിർമ്മാണം എങ്ങുമെത്തിയില്ല. നാട്ടുകാർ സമരത്തിലൂടെ നേടിയെടുത്ത നടപ്പാലത്തിന്റെ അടിത്തറ നിർമിച്ചെങ്കിലും തുടർച്ചയുണ്ടായില്ലെന്നാണ് പരാതി. മുഴപ്പിലങ്ങാട് മഠം ‌സ്റ്റോപ്പിനു സമീപം അപകടങ്ങൾ പതിവായി ട്ടും അധികൃതർക്ക് അനക്കമില്ലാത്തത്തിൽ പ്രതിഷേധം ശക്തമാണ്.

 റോഡ് മുറിച്ചു. കടക്കുന്നതിനിടെ മത്സ്യ ത്തൊഴിലാളിയായ യുവാവ് ലോറിയിടിച്ച് മരിച്ചത് ഒരാഴ്ച്ച മുൻപാണ്.മുഴപ്പിലങ്ങാടിന്റെ പടിഞ്ഞാറ് തീരമേഖലയെയും കിഴക്ക് ഭാഗ വും വിഭജിച്ചാണ് ദേശീയപാത കടന്നുപോകുന്നത്. മഠം മേഖലയിൽ നിന്നും മത്സ്യതൊഴിലാളികൾ റോഡ് മുറിച്ചു. കടക്കുന്നത് അങ്ങേയറ്റം അപകടാവസ്ഥയിലാണ്.ഭീതി കൂടാതെ ദേശീയപാതയ്ക്ക് ഇരുവശവും പോകാൻ ഒരു ചെറിയ അടിപ്പാത ഇവിടെ അത്യാവശ്യമാണ്. ഈ ആവശ്യമുയർത്തി സ്കൂൾ കുട്ടികൾ  സമരം നടത്തിയത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.

തീരമേഖലയിലുള്ള ജനങ്ങൾ ആശ്രയിക്കുന്ന ഹെൽത്ത് സെൻ്ററിലേക്കും ജനങ്ങൾക്ക് എത്താനാവുന്നില്ല. നടാൽ ഒ.കെ. യു.പി സ്കൂളിന് സമീപം അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത പ്രവൃത്തികളട ക്കം തടയുന്ന രീതിയിൽ സമരം ശക്തമാക്കിയ ജനകീയ സമിതി യുടെ പ്രതിഷേധം നൂറുദിനം കടന്നതോടെ സ്ഥ‌ലത്ത് അടിപ്പാത നിർമിക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ വന്നേക്കുമെന്നാണ് സൂചന.