മുഴപ്പിലങ്ങാട് ബീച്ചിൽ ഓണക്കാലത്ത് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കും

പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് വാഹനങ്ങൾക്ക് പ്രവേശനം നിരോധിച്ചിരുന്ന മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ചിലേക്ക് സെപ്റ്റംബർ 14  മുതൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു. 

 

പരമാവധി 20 കി.മീ വേഗതയിൽ മാത്രമേ വാഹനങ്ങൾ ഓടിക്കാൻ പാടുള്ളു. വാഹനങ്ങൾ വെള്ളത്തിലൂടെ ഓടിക്കാൻ പാടുള്ളതല്ല. ബീച്ചിൽ ഡ്രൈവിങ് പരിശീലനം പാടില്ല.

കണ്ണൂർ: പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് വാഹനങ്ങൾക്ക് പ്രവേശനം നിരോധിച്ചിരുന്ന മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ചിലേക്ക് സെപ്റ്റംബർ 14  മുതൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു. 

പരമാവധി 20 കി.മീ വേഗതയിൽ മാത്രമേ വാഹനങ്ങൾ ഓടിക്കാൻ പാടുള്ളു. വാഹനങ്ങൾ വെള്ളത്തിലൂടെ ഓടിക്കാൻ പാടുള്ളതല്ല. ബീച്ചിൽ ഡ്രൈവിങ് പരിശീലനം പാടില്ല.

 സന്ദർശകർക്ക് ബുദ്ധിമുട്ട് ഇല്ലാത്ത വിധത്തിൽ മാത്രമേ വാഹനങ്ങൾ ഓടിക്കാൻ പാടുള്ളൂ.ലൈഫ് ഗാർഡുകളുടെയും പോലീസിന്റെയും നിർദേശങ്ങൾ പാലിക്കണം. ഈ നിബന്ധനകൾ പ്രകാരമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.