മുഴപ്പിലങ്ങാട് ബീച്ചിലെ പല ചരക്ക് കടയിൽ കൂറ്റൻ പെരുമ്പാമ്പ്
മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലെ പലചരക്ക് കടയിൽ കൂറ്റൻ പെരുമ്പാമ്പ്. കടയുടെ മേൽക്കൂരയോട് ചേർന്ന ഇരുമ്പ് പൈപ്പിൻ്റെ ഇടയിലാണ് പാമ്പ് കയറികൂടിയത്. ബീച്ചിലെ ചിൽഡ്രൻസ് പാർക്കിന് സമീപത്തെ അഫ്‌സലിൻ്റെ കടയിലാണ് അന്നം തേടി പാമ്പെത്തിയത്.
Jun 9, 2026, 10:04 IST
മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലെ പലചരക്ക് കടയിൽ കൂറ്റൻ പെരുമ്പാമ്പ്. കടയുടെ മേൽക്കൂരയോട് ചേർന്ന ഇരുമ്പ് പൈപ്പിൻ്റെ ഇടയിലാണ് പാമ്പ് കയറികൂടിയത്. ബീച്ചിലെ ചിൽഡ്രൻസ് പാർക്കിന് സമീപത്തെ അഫ്‌സലിൻ്റെ കടയിലാണ് അന്നം തേടി പാമ്പെത്തിയത്.
ഇന്നു രാവിലെ കട തുറന്നപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർസ് പാച്ചാക്കര വാർഡ് വികസന സമിതി അംഗങ്ങളും പൊതു പ്രവർത്തകരായ വസീം കെ പി, മുസകുട്ടി ബത്തയിൽ എന്നിവരുടെ നേതൃത്വത്തിൽ പാമ്പിനെ പിടികൂടി. ഇതിനെ പിന്നീട് അതിൻ്റെ ആവാസ വ്യവസ്ഥയിലക്ക് വിട്ടയച്ചു. പാച്ചക്കര പ്രദേശത്ത് അടുത്തിടെ പെരുമ്പാമ്പിൻ്റെ ആധിക്യം പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.