മുസ്ലിം സർവീസ് സൊസൈറ്റിയുടെ തളിപ്പറമ്പ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു

മുസ്ലിം സമൂഹത്തിന്റെ ഉന്നമനം, സ്വയംപര്യാപ്തത, വിദ്യാഭ്യാസ-സാംസ്കാരിക വളർച്ച, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന മുസ്ലിം സർവീസ് സൊസൈറ്റിയുടെ തളിപ്പറമ്പ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. വ്യാപാരി വ്യവസായി സമിതി മുനിസിപ്പൽ ഹാളിൽ ചേർന്ന രൂപീകരണ സമ്മേളനം റിട്ട. എ ഇ ഓ കെപി അബ്ദുല്ലകുട്ടി മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. 

 

തളിപ്പറമ്പ : മുസ്ലിം സമൂഹത്തിന്റെ ഉന്നമനം, സ്വയംപര്യാപ്തത, വിദ്യാഭ്യാസ-സാംസ്കാരിക വളർച്ച, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന മുസ്ലിം സർവീസ് സൊസൈറ്റിയുടെ തളിപ്പറമ്പ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. വ്യാപാരി വ്യവസായി സമിതി മുനിസിപ്പൽ ഹാളിൽ ചേർന്ന രൂപീകരണ സമ്മേളനം റിട്ട. എ ഇ ഓ കെപി അബ്ദുല്ലകുട്ടി മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. 

ബക്കർ മാസ്റ്റർ ചൂളിയാടിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ടി മുഹമ്മദ്, കാസിം മേക്കുനി, മുസ്തഫ ഫുഡ് ഹൌസ്, മുഹമ്മദ് റാഫിഹ്, ബീബി ടീച്ചർ, മുസദ്ദിഖ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ പ്രസിഡന്റ് ബക്കർ ചൂളിയാട്, സിക്രട്ടറി ഡോ. നഫീസ ബേബി, ട്രഷറർ കെ പി എം റിയാസുദ്ദീൻ.