നിരവധി മോഷണ കേസുകളിലെ പ്രതി മസിൽ നിയാസിനെ കാപ്പ ചുമത്തി ജയിലിലടച്ചു.

32-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയും അറിയപ്പെടുന്ന റൗഡിയുമായ കക്കാട് സ്വദേശി കെ നിയാസുദ്ദീൻ എന്ന 'മസിൽ നിയാസിനെ' (43) കാപ്പ  ചുമത്തി ജയിലിൽ അടച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ  ശുപാർശയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ കളക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

 

​കണ്ണൂർ: 32-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയും അറിയപ്പെടുന്ന റൗഡിയുമായ കക്കാട് സ്വദേശി കെ നിയാസുദ്ദീൻ എന്ന 'മസിൽ നിയാസിനെ' (43) കാപ്പ  ചുമത്തി ജയിലിൽ അടച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ  ശുപാർശയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ കളക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

​വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ, പിടിച്ചുപറി കേസുകളാണ് ഇയാളുടെ പേരിലുള്ളത്. അടുത്തിടെ പാറക്കണ്ടിയിൽ വെച്ച് ബൈക്ക് യാത്രികനെ സ്ക്രൂഡ്രൈവർ കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും എടിഎം കാർഡും കവർന്ന കേസിൽ റിമാൻഡിലായിരുന്ന ഇയാൾ, ജയിൽ മോചിതനാകുന്ന ഘട്ടത്തിലാണ് പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്.
​
​കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസ്, കണ്ണൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ആസാദ് എം.പി എന്നിവരുടെ  നിർദ്ദേശപ്രകാരം. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കണ്ടംബത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.