പ്രമുഖ നാടക കലാകാരൻ മുരളി കാടാച്ചിറയെ അനുസ്മരിച്ചു
Dec 24, 2024, 21:10 IST
കാടാച്ചിറ: പ്രമുഖ നാടക കലാകാരനും ഗാനരചയിതാവുമായിരുന്ന മുരളി കാടാച്ചിറയെ പുരോഗമന കലാസാഹിത്യ സംഘം എടക്കാട് മേഖലാ കമ്മറ്റി അനുസ്മരിച്ചു.
പ്രശസ്ത നാടകകൃത്ത് സുരേഷ് ബാബു ശ്രീ സ്ഥ ഉദ്ഘാടനം ചെയ്തു. കെ.ഗിരീശൻ അധ്യക്ഷനായി.എം.കെ. മനോഹരൻ, പ്രമോദ് വെള്ളച്ചാൽ, പി.ഷൈജ, കെ.വി.അജിത്ത് എന്നിവർ സംസാരിച്ചു. ജില്ലാതല ഏകപാത്ര നാടക മത്സരവുമുണ്ടായി.( ഫോട്ടോ: മുരളി കാടാച്ചിറ അനുസ്മരണം നാടകകൃത്ത് സുരേഷ് ബാബു ശ്രീസ്ഥ ഉദ്ഘാടനം ചെയ്യുന്നു)