കണ്ണൂർ കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിൽ അന്നപൂർണേശ്വരിയുടെ മ്യൂറൽ പെയിൻ്റിങ്ങിന് തുടക്കം കുറിച്ചു
കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിൽ പുതിയ മ്യൂറൽ പെയിൻ്റിങ്ങിന് തുടക്കമായി. ചുറ്റമ്പലത്തിൻ്റെ വടക്ക് ഭാഗത്ത് ചെറുകുന്ന് അന്നപൂർണേശ്വരിയുടെ
Oct 20, 2025, 12:30 IST
കണ്ണൂർ : കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിൽ പുതിയ മ്യൂറൽ പെയിൻ്റിങ്ങിന് തുടക്കമായി. ചുറ്റമ്പലത്തിൻ്റെ വടക്ക് ഭാഗത്ത് ചെറുകുന്ന് അന്നപൂർണേശ്വരിയുടെ മ്യൂറൽ പെയിൻ്റിങ്ങിനാണ് ഞായറാഴ്ച രാവിലെ തുടക്കം കുറിച്ചത്. ശ്രീപാർവതിയുടെ ഒരു മൂർത്തിഭേദം, സർവ്വ സമൃദ്ധിയുടെയും ഭഗവതി, ആദിപരാശക്തിയുടെ ആഹാരം നൽകുന്ന മാതൃഭാവം, ഒരു കൈയിൽ അന്ന പാത്രവും മറു കൈയിൽ കരണ്ടിയും വഹിച്ചിരിക്കുന്ന രൂപമാണ്
ഭഗവതിയുടെത്.ചടങ്ങിൽ ക്ഷേത്രം മേൽശാന്തി ഗോവിന്ദൻ നമ്പൂതിരി ചുമരിൽ പെയിൻ്റ് ആലേഖനം ചെയ്തു കൊണ്ട് തുടക്കം കുറിച്ചു.
ട്രസ്റ്റി ബോർഡ് ചെയർമാൻ എം.വി. രവീന്ദ്രൻ, ട്രസ്റ്റി ബോർഡ് അംഗം ടി.വി. വാസുദേവൻ, മാതൃസമിതി അംഗങ്ങൾ, കലാകാരൻ രഞ്ചിത്ത് അരിയിൽ, ചിത്രം സമർപ്പിക്കുന്ന ചെറുകുന്ന് സ്വദേശിയായ സുജാത, ക്ഷേത്രം ജീവനക്കാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.