കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ 'മുപ്പെട്ട് ശനി തൊഴൽ' ശനിയാഴ്ച
ശ്രീധർമ്മശാസ്താ സന്നിധിയിലെ ശനി ദോഷമുക്തിക്കായുള്ള തുലാം ശനി തൊഴലിൽ പ്രധാന ചടങ്ങായ 'മുപ്പെട്ട് ശനി തൊഴൽ' ശനിയാഴ്ച (24.10.2026 ശനി) നടക്കും. പ്രാചീനകാലം മുതൽ തുലാം മാസത്തിലെ ശനീശ്വര ദർശനത്തിന് ഏറെ പ്രത്യേകതകളുള്ള സന്നിധിയാണ് കണ്ണാടിപ്പറമ്പ് ധർമ്മശാസ്താ ക്ഷേത്രം.
കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ സന്നിധിയിലെ ശനി ദോഷമുക്തിക്കായുള്ള തുലാം ശനി തൊഴലിൽ പ്രധാന ചടങ്ങായ 'മുപ്പെട്ട് ശനി തൊഴൽ' ശനിയാഴ്ച (24.10.2026 ശനി) നടക്കും. പ്രാചീനകാലം മുതൽ തുലാം മാസത്തിലെ ശനീശ്വര ദർശനത്തിന് ഏറെ പ്രത്യേകതകളുള്ള സന്നിധിയാണ് കണ്ണാടിപ്പറമ്പ് ധർമ്മശാസ്താ ക്ഷേത്രം. പഴയകാലത്ത് കാർഷിക വിളകളുടെ വ്യാപാര കേന്ദ്രവും തുലാമാസച്ചന്തകളിലെ ഉത്സവപ്പറമ്പുമായിരുന്ന ഇവിടേക്ക് ഭഗവൽ ദർശനത്തിനും നിവേദ്യ അരി സമർപ്പണത്തിനുമായി ഇന്നും നാനാദേശങ്ങളിൽ നിന്ന് നിരവധി ഭക്തരാണ് എത്തിച്ചേരുന്നത്.രാവിലെ 8 മുതൽ നന്ദനം ഭജൻസ് ചക്കരകല്ല് അവതരിപ്പിക്കുന്ന നാമസങ്കീർത്തനവും ഉച്ചയ്ക്ക് 12 മുതൽ മഹാ അന്നദാനവും ഉണ്ടായിരിക്കും.
ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്കായി നീരാഞ്ജനം, ശനിപൂജ, എള്ള് തിരി, നെയ്യ് വിളക്ക്, ഭഗവതിസേവ, കുങ്കുമാർച്ചന, രുദ്രാഭിഷേകം, മൃത്യുഞ്ജയ ഹോമം, നെയ്യമൃത് തുടങ്ങിയ വിശേഷാൽ വഴിപാടുകൾ സമർപ്പിക്കാൻ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് ഓഫീസർ സി.വി. അനീഷ് അറിയിച്ചു.