തളിപ്പറമ്പ പൂക്കോത്ത് തെരുവിലെ മുണ്ട്യക്കാവ് ഒറ്റക്കോല മഹോത്സവം മാർച്ച് 1, 2 തീയ്യതികളിൽ നടക്കും 

ന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന പൂക്കോത്ത് തെരുവിലെ മുണ്ട്യക്കാവ് ഒറ്റക്കോല മഹോത്സവം 2025 മാർച്ച് 1, 2 (ശനി, ഞായർ) തീയ്യതികളിൽ നടത്തും. പൂക്കോത്ത് കൊട്ടാരത്തിൽ വെച്ച് നടന്ന ദേവപ്രശ്ന ചിന്തയിലാണ് തീയ്യതി തീരുമാനിച്ചത്.
 

തളിപ്പറമ്പ്: പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന പൂക്കോത്ത് തെരുവിലെ മുണ്ട്യക്കാവ് ഒറ്റക്കോല മഹോത്സവം 2025 മാർച്ച് 1, 2 (ശനി, ഞായർ) തീയ്യതികളിൽ നടത്തും. പൂക്കോത്ത് കൊട്ടാരത്തിൽ വെച്ച് നടന്ന ദേവപ്രശ്ന ചിന്തയിലാണ് തീയ്യതി തീരുമാനിച്ചത്. മുണ്ട്യക്കാവിൽ വെച്ച് നടന്ന താമ്പൂലം വാങ്ങിക്കൽ ചടങ്ങിനുശേഷം
പൂക്കോത്ത് കൊട്ടാരത്തിൽ വെച്ച് നടന്ന ദേവപ്രശ്നത്തിന് വി വി വിനോദ് ജ്യോത്സ്യർ (മന്ധംകുണ്ട് ) നേതൃത്വം നല്കി.

ജന്മാരിമാരായ പി പ്രേമൻ, പി പി അരുൺ, പി വി സിജിത്ത്, പി പി ദിനുപ് പെരുവണ്ണാൻ, പി പി നാരായണൻ പെരുവണ്ണാൻ, പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട് എം ബാലകൃഷ്ണൻ, വൈസ് പ്രസിഡണ്ട് പി സുമേഷ്,സെക്രട്ടറി സി നാരായണൻ, ഒറ്റക്കോല മഹോത്സവ ആഘോഷ കമ്മിറ്റി രക്ഷാധികാരി കെ രമേശൻ, ചെയർമാൻ പി മോഹനചന്ദ്രൻ , ജനറൽ കൺവീനർ യു ശശീന്ദ്രൻ, ട്രഷറർ എ പി വത്സരാജൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
 
പൂക്കോത്ത് കൊട്ടാരത്തിൻ്റെ ഉപ ക്ഷേത്രമാണ് മുണ്ട്യക്കാവ് . തീച്ചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി, പുള്ളിക്കുറത്തി, തൊരക്കാരത്തി, ഗുളികൻ എന്നി കോലങ്ങളാണ് മുണ്ട്യക്കാവിൽ കെട്ടിയാടുക .