മുണ്ടേരിയിൽ ഏണിതെന്നി വീടിൻ്റെ ടെറസിൽ നിന്ന് വീണ മധ്യവയസ്ക്കൻ മരിച്ചു

വീടിൻ്റെ ടെറസിൽ നിന്ന്  ഏണിതെന്നിവീണ് മധ്യവയസ്ക്കൻ മരിച്ചു. കൊട്ടാനിച്ചേരി വാഴയിൽ ഹൗസിൽ കുഞ്ഞമ്പുവിൻ്റെ മകൻ വാഴയിൽ ഗിരീശനാ (56) ണ് മരിച്ചത്.

 


  മുണ്ടേരി: വീടിൻ്റെ ടെറസിൽ നിന്ന്  ഏണിതെന്നിവീണ് മധ്യവയസ്ക്കൻ മരിച്ചു. കൊട്ടാനിച്ചേരി വാഴയിൽ ഹൗസിൽ കുഞ്ഞമ്പുവിൻ്റെ മകൻ വാഴയിൽ ഗിരീശനാ (56) ണ് മരിച്ചത്.വ്യാഴാഴ്ച്ച രാവിലെ 10 മണിയോടെ കൊട്ടാനിച്ചേരിയിലെ വീടിൻ്റെ ടെറസിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഗിരീശനെ നാട്ടുകാർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ: കെ.പി ഗിനില. മക്കൾ: അനുഗ്രഹ ,ശിവനന്ദ.