കണ്ണൂർ മുണ്ടയാട് കുഴിമന്തിയും ബിരിയാണിയും അൽഫാമും ഫ്രീ : തടിച്ചു കൂടിയത് വൻ ജനക്കൂട്ടം

കണ്ണൂർ കോർപറേഷൻ പരിധിയിലെ മുണ്ടയാട് ഹോട്ടലിൻ്റെ പരസ്യത്തെ തുടർന്ന് റോഡരികിൽ തടിച്ചു കൂടിയത് നൂറ് കണക്കിനാളുകൾ മുണ്ടയാട്ടെ ഹോട്ടൽ ഒമാർ റസ്റ്റോറൻ്റാണ് വെള്ളിയാഴ്ച്ച രണ്ടു മണി മുതൽ ആറു മണി വരെ കുഴിമന്തി ബിരിയാണി , അൽഫാം എന്നിവ ഫ്രീയായി കൊടുക്കുമെന്ന് സോഷ്യൽ മീഡിയയിലൂടെ പരസ്യം ചെയ്തത് ഇതുകാരണം വെള്ളിയാഴ്ച രാവിലെ മുതൽ സ്ത്രീകളും കുട്ടികളും മുതിർന്നവരുമടങ്ങുന്നവൻ ജനകൂട്ടം പ്രത്യക്ഷപ്പെട്ടു.

 

കണ്ണൂർ: കണ്ണൂർ കോർപറേഷൻ പരിധിയിലെ മുണ്ടയാട് ഹോട്ടലിൻ്റെ പരസ്യത്തെ തുടർന്ന് റോഡരികിൽ തടിച്ചു കൂടിയത് നൂറ് കണക്കിനാളുകൾ മുണ്ടയാട്ടെ ഹോട്ടൽ ഒമാർ റസ്റ്റോറൻ്റാണ് വെള്ളിയാഴ്ച്ച രണ്ടു മണി മുതൽ ആറു മണി വരെ കുഴിമന്തി ബിരിയാണി , അൽഫാം എന്നിവ ഫ്രീയായി കൊടുക്കുമെന്ന് സോഷ്യൽ മീഡിയയിലൂടെ പരസ്യം ചെയ്തത് ഇതുകാരണം വെള്ളിയാഴ്ച രാവിലെ മുതൽ സ്ത്രീകളും കുട്ടികളും മുതിർന്നവരുമടങ്ങുന്നവൻ ജനകൂട്ടം പ്രത്യക്ഷപ്പെട്ടു.

ഒടുവിൽ മേലെ ചൊവ്വ - മട്ടന്നൂർ റോഡിൽ ഗതാഗതം മുടങ്ങുമെന്നായപ്പോൾ പൊലിസെത്തി ആളുകളെ റോഡരികിൽ ക്യൂവായി നിർത്തി പൊരിവെയിലത്ത് മണിക്കൂറുകൾ കാത്തു നിന്നാണ് ഓരോരുത്തരും ഇഷ്ടഭക്ഷണം കൈക്കലാക്കിയത് വൈകിട്ട് ആറിന് ശേഷം 20 ശതമാനം ഡിസ്കൗണ്ടിലും ഭക്ഷണം വിതരണം ചെയ്തിരുന്നു