പി.പി ദിവ്യ യ്ക്കെതിരെ ആരോപണം കടുപ്പിച്ച് മുഹമ്മദ് ഷമ്മാസ് ; ബിനാമി ഇടപാടിൽ വിജിലൻസിന് പരാതി നൽകും
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യയ് ക്കെതിരെയുള്ള ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. മുഹമ്മദ് ഷമ്മാസ് കണ്ണൂർ ഡി.സി.സി. ഓഫീസിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂർ: മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യയ് ക്കെതിരെയുള്ള ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. മുഹമ്മദ് ഷമ്മാസ് കണ്ണൂർ ഡി.സി.സി. ഓഫീസിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. താൻ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെങ്കിൽ ദിവ്യ നിയമ നടപടി സ്വീകരിക്കണമെന്ന് മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു. നിർമ്മിതി കേന്ദ്രവുമായി ബന്ധപ്പെട്ടാണ് ജില്ലാ പഞ്ചായത്ത് നിർമ്മാണ കരാർ ഭൂരിഭാഗവും നൽകിയത്. ജില്ലാ പഞ്ചായത്ത് നേരിട്ടും ടെൻഡർ മുഖേനയുമാണ് കരാറുകൾ നൽകിയത്. ഇതിൽ ഇന്നത്തെ കലക്ടർ അരുൺ കെ വിജയൻ ചെയർമാനായി ഇരിക്കുമ്പോഴാണ് വൻ തുകകളുടെ കരാർ നൽകിയത്. 10.47 കോടിയുടെ കരാറുകളാണ് നേരിട്ട് നൽകിയത്.
2023-24 വരെ കാലയളവിൽ അരുൺ കെ വിജയൻ ചെയർമാനായുള്ള നിർമ്മിതി കേന്ദ്രത്തിൻ്റെ നിർമ്മാണ കരാറുകൾ നൽകിയത് സംശയത്തിൻ്റെ നിഴലിലാണ് 'ആറളത്ത് കാർട്ടൻ ഇന്ത്യ അലൈയൻസ് പ്രൈവറ്റ് ലിമിറ്റഡിന 75 ലക്ഷം രൂപയുടെ കരാർ പ്രവൃത്തിയാണ് നൽകിയത്. ജില്ലാ പഞ്ചായത്ത് നൽകിയ കരാറുകൾ സിൽക്ക് മുഖേനെയാണ് കൂടുതൽ കാർട്ടൺ ഇന്ത്യ അലൈയൻസ് പ്രൈവറ്റ് ലിമിറ്റഡിന് നിർമ്മാണ പ്രവൃത്തികൾ നൽകിയിട്ടുള്ളത്. പത്തിലേറെ കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് 2021 മുതൽ 2024 ഒക്ടോബർ വരെ ജില്ലാ പഞ്ചായത്ത് നൽകിയിട്ടുണ്ട്. കണ്ണൂർ കലക്ടറായ അരുൺ കെ. വിജയൻ നിലവിലുള്ളപ്പോഴാണ് വൻകിട കരാറുകൾ നിർമ്മിതി കേന്ദ്രത്തിന് നൽകിയിട്ടുള്ളത്. ഇത് പല കമ്പിനികൾക്കായി നൽകിയിട്ടുണ്ടെങ്കിലും കൂടുതൽ വൻകിട കരാറുകൾ കാർട്ടൻ ഇന്ത്യാ അലൈയൻ സിനാണ് ലഭിച്ചതെന്ന് സംശയിക്കുന്നു. കണ്ണൂർ എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ണൂർ കലക്ടറുടെ നടപടികൾ സംശയത്തിൻ്റെ നിഴലിലാണെന്ന് കുടുംബം തന്നെ ആരോപിച്ചിട്ടുണ്ട്.
ഒക്ടോബർ 14 ന് യാത്രയയപ്പ് നടന്ന ദിവസം ദിവ്യ കലക്ടറേറ്റിൽ പല തവണ പോയതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ വാഹന രേഖകളിൽ നിന്നും വ്യക്തമാണ്. യാത്രയയപ്പ് സമ്മേളനത്തിൽ ദിവ്യ നവീൻ ബാബുവിനെതിരെ ആക്ഷേപം ഉന്നയിച്ചതിന് പിന്നിൽ അനധികൃത സ്വത്ത് സമ്പാദനം പുറത്തുവരുന്നതിനാലാണെന്ന് ഷമ്മാസ് പറഞ്ഞു. പി.പി ദിവ്യ നടത്തിയ ബിനാമി ഇടപാടുകളെ കുറിച്ചു വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകും. പാലക്കയം തട്ടിൽ തൻ്റെ ഭർത്താവിന് ഭൂമിയില്ലെന്ന് പി.പി ദിവ്യയുടെ നിഷേധകുറിപ്പിൽ പറയുന്നില്ല ജിജി ജോസഫെന്ന ഒരു അഭിഭാഷകനാണ് ദിവ്യയുടെ ഭർത്താവ് വി.പി അജിത്ത് കുമാറിൻ്റെ പേരിൽ ഒരു ആധാരവും കാൾട്ടൺ ഇന്ത്യ എം.ഡി. മുഹമ്മദ് ആസിഫിൻ്റെ പേരിൽ രണ്ട് ആധാരങ്ങളും രജിസ്റ്റർ ചെയ്തതെന്നും ഷമ്മാസ് പറഞ്ഞു. സർക്കാർ ജീവനക്കാരനായ ദിവ്യയുടെ ഭർത്താവ് അജിത്ത് കുമാറിൻ്റെയും ദിവ്യയുടെയും കൃഷിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു. താൻ ആരോപണം ഉന്നയിച്ചതിനു ശേഷം ദിവ്യയെ കുറിച്ചുള്ള കൂടുതൽ ആരോപണങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഏതു നിയമ നടപടിയും നേരിടാൻ തയ്യാറാണെന്നും ഷമ്മാസ് വ്യക്തമാക്കി.