എം ടി യെ അനുസ്മരിച്ച് കൊളച്ചേരി ഉദയ ജ്യോതി സ്വയം സഹായ സംഘം വിജ്ഞാന വീഥി
കൊളച്ചേരി ഉദയ ജ്യോതി സ്വയം സഹായ സംഘം വിജ്ഞാന വീഥിയുടെ ആഭിമുഖ്യത്തിൽ എം ടി വാസുദേവൻ നായർ അനുസ്മരണവും എം ടിയുടെ സിനിമകളുടെ പ്രദർശനവും സംഘടിപ്പിച്ചു.
Jan 6, 2025, 14:10 IST
കൊളച്ചേരി : കൊളച്ചേരി ഉദയ ജ്യോതി സ്വയം സഹായ സംഘം വിജ്ഞാന വീഥിയുടെ ആഭിമുഖ്യത്തിൽ എം ടി വാസുദേവൻ നായർ അനുസ്മരണവും എം ടിയുടെ സിനിമകളുടെ പ്രദർശനവും സംഘടിപ്പിച്ചു. സംഘം പ്രസിഡന്റ് അഡ്വ.സി ഒ ഹരീഷ് എം ടി അനുസ്മരണ പ്രഭാഷണം നടത്തി.
കുട്ടികൾക്കായി ആർട്ടിഫിഷൽ ഇന്റലിജെൻസ് സാങ്കേതിക വിദ്യയെ കുറിച്ചുള്ള ക്ലാസും നടത്തി. വിജ്ഞാനവീഥി കോ ഓർഡിനേറ്റർ സി കെ സുരേഷ് ബാബു ക്ളാസെടുത്തു. വി പി പവിത്രൻ, സി ഒ മോഹനൻ, എം ധനേഷ്, വിപി സതീശൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.