കെ.സുധാകരൻ്റെ അനുഗ്രഹം തേടി ഷാഫി പറമ്പിൽ എംപിയെത്തി
കോൺഗ്രസ് പുതിയ വർക്കിങ് പ്രസിഡൻ്റായി നിയമിക്കപ്പെട്ട ഷാഫി പറമ്പിൽ എം.പി കെ. പി സി സി അദ്ധ്യക്ഷൻകെ.സുധാകരനെ കാണാനെത്തി. ശനിയാഴ്ച്ച പതിനൊന്നു മണിയോടെയാണ് ഷാഫി പറമ്പിൽ കെ. സുധാകരനെ തോട്ടട നടാലിലെ വീട്ടിൽ കാണാനെത്തിയത്. യു.ഡി.എഫ് ചെയർമാൻ പി.ടി മാത്യു സോണി സെബാസ്റ്റ്യൻ, റിജിൽ മാക്കുറ്റി, എന്നിവരും ഷാഫിയോടൊപ്പമുണ്ടായിരുന്നു.
May 10, 2025, 14:26 IST
കണ്ണൂർ: കോൺഗ്രസ് പുതിയ വർക്കിങ് പ്രസിഡൻ്റായി നിയമിക്കപ്പെട്ട ഷാഫി പറമ്പിൽ എം.പി കെ. പി സി സി അദ്ധ്യക്ഷൻകെ.സുധാകരനെ കാണാനെത്തി. ശനിയാഴ്ച്ച പതിനൊന്നു മണിയോടെയാണ് ഷാഫി പറമ്പിൽ കെ. സുധാകരനെ തോട്ടട നടാലിലെ വീട്ടിൽ കാണാനെത്തിയത്. യു.ഡി.എഫ് ചെയർമാൻ പി.ടി മാത്യു സോണി സെബാസ്റ്റ്യൻ, റിജിൽ മാക്കുറ്റി, എന്നിവരും ഷാഫിയോടൊപ്പമുണ്ടായിരുന്നു.
കോൺഗ്രസിൽ തർക്കങ്ങളൊന്നുമില്ലെന്ന് കെ. സുധാകരൻ എം.പി മാധ്യമങ്ങളോട് പ്രതികരിച്ചു. സൗഹൃദാന്തരീക്ഷത്തിലാണ് കോൺഗ്രസ് മുൻപോട്ടു പോകുന്നത്. എൻ്റെ പാർട്ടി പറഞ്ഞാൽ അനുസരിക്കും. പിണറായിയെ താഴെ ഇറക്കുക തന്നെയാണ് ലക്ഷ്യം തെരഞ്ഞെടുപ്പ് രംഗത്ത് ഇടതുപക്ഷത്തെ തോൽപ്പിച്ചു ആലക്ഷ്യം നേടുമെന്ന് സുധാകരൻ പറഞ്ഞു.