ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാട്ടൂൽ സ്വദേശിയായ യുവാവ് ഉൾപ്പെടെ രണ്ടു പേർ മരിച്ചു

കോഴിക്കോട് സൗത്ത് ബീച്ചിൽ പെട്രോൾ പമ്പിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കണ്ണൂർ മാട്ടൂൽ സ്വദേശിയായ യുവാവ് ഉൾപ്പെടെ രണ്ട് ബൈക്ക് യാത്രക്കാർ മരിച്ചു. ബുധനാഴ്ച്ച പുലർച്ചെ മൂന്ന് മണിക്കാണ് അപകടം നടന്നത്. 

 

കണ്ണൂർ : കോഴിക്കോട് സൗത്ത് ബീച്ചിൽ പെട്രോൾ പമ്പിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കണ്ണൂർ മാട്ടൂൽ സ്വദേശിയായ യുവാവ് ഉൾപ്പെടെ രണ്ട് ബൈക്ക് യാത്രക്കാർ മരിച്ചു. ബുധനാഴ്ച്ച പുലർച്ചെ മൂന്ന് മണിക്കാണ് അപകടം നടന്നത്. 

മാട്ടൂൽ സിദ്ധിഖാ ബാദ് ചാലിലെ മർവാൻ, കോഴിക്കോട് കക്കോടി സ്വദേശി ജുബൈദ് എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.