'മാതൃഭാഷ ഭരണഭാഷ' വാരാചരണം സമാപിച്ചു

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസ് ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ പിആർഡി ചേമ്പറിൽ സംഘടിപ്പിച്ച മാതൃഭാഷ ഭരണഭാഷ വാരാഘോഷ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിച്ചു

 

കണ്ണൂർ: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസ് ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ പിആർഡി ചേമ്പറിൽ സംഘടിപ്പിച്ച മാതൃഭാഷ ഭരണഭാഷ വാരാഘോഷ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിച്ചു. കലക്ടർ അരുൺ കെ വിജയൻ അധ്യക്ഷനായി.

തലശ്ശേരി ബ്രണ്ണൻ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ ഇ സവിത പ്രഭാഷണം നടത്തി. സംസ്ഥാന ഭരണഭാഷ പുരസ്കാര ജേതാവ് പി കെ വിദ്യ ( സീനിയർ സൂപ്രണ്ട് ജില്ലാ മെഡിക്കൽ ഓഫീസ് ഹോമിയോപതി വകുപ്പ് ), ജില്ലാതല ഭരണഭാഷാ പുരസ്കാര വിജയികളായ മനോജ് കുമാർ തേരാടി ( സീനിയർ ക്ലർക്ക്  ഇരിട്ടി താലൂക്ക് ഓഫീസ്),കെ പി പ്രേമരാജൻ ( സീനിയർ ക്ലർക്ക് രജിസ്ട്രേഷൻ ഓഫീസ് തലശ്ശേരി), കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ "എന്റെ മലയാളം" ജില്ലാതല ഉപന്യാസ മത്സര വിജയികളായ കെ കെ രഞ്ജന (ഐ ഡി പി എൽ കോളേജ് കരിമ്പം ), അനുശ്രീ (കാലിക്കറ്റ്‌ സർവ്വ കലാശാല ), എൻ ആശ്വന്ത് വിശ്വാനാഥ് (തലശ്ശേരി കോളേജ് ഓഫ് എഞ്ചിനീയറിങ് ) എന്നിവർ മന്ത്രിയിൽ നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങി.

ചടങ്ങിൽ എഡിഎം സി പത്മചന്ദ്രക്കുറുപ്പ്, പിആർഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ ഇ കെ പത്മനാഭൻ, ജില്ലാ സപ്ലൈ ഓഫീസർ ഇൻ ചാർജ് ഇ കെ പ്രകാശൻ, ജില്ലാ ലോട്ടറി ഓഫീസർ കെ ഹരീഷ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി ബിജു എന്നിവർ സംസാരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ് സ്വാഗതവും ഹുസുർ ശിരസ്തദാർ പി പ്രേംരാജ് നന്ദിയും പറഞ്ഞു.