നൊമ്പരമായി ഒരമ്മ !! മകന്റെ വിവാഹം ക്ഷണിക്കാന്‍ ഭര്‍ത്താവിനൊപ്പം പോകവെ സ്ത്രീ കാറിടിച്ച് മരിച്ചു

കണ്ണൂരിൽ മകന്റെ വിവാഹം ക്ഷണിക്കാൻ ഭർത്താവിനോടൊപ്പം പോകുകയായിരുന്ന സ്ത്രീ കാറിടിച്ച് മരിച്ചു. ഭർത്താവ് അച്യുതന് പരിക്കേറ്റു. കണ്ടംകുന്ന് പള്ളിക്കുന്നിൽ വള്ളിൽ ഹൗസിൽ സി.പ്രേമി (56)യാണ് മരിച്ചത്

 

കൂത്തുപറമ്പ്: കണ്ണൂരിൽ മകന്റെ വിവാഹം ക്ഷണിക്കാൻ ഭർത്താവിനോടൊപ്പം പോകുകയായിരുന്ന സ്ത്രീ കാറിടിച്ച് മരിച്ചു. ഭർത്താവ് അച്യുതന് പരിക്കേറ്റു. കണ്ടംകുന്ന് പള്ളിക്കുന്നിൽ വള്ളിൽ ഹൗസിൽ സി.പ്രേമി (56)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.15-ഓടെയായിരുന്നു അപകടം. മാർച്ച് എട്ടിന് നടക്കാനിരിക്കുന്ന മകന്റെ വിവാഹത്തിന് പരിസരവാസികളെ ക്ഷണിക്കാനായി പോകുകയായിരുന്നു ഇരുവരും. വീട്ടിൽനിന്ന് ഇറങ്ങി റോഡരികിൽ നിൽക്കുമ്പോഴായിരുന്നു അപകടം.

കൂത്തുപറമ്പ് ഭാഗത്തുനിന്ന് മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇരുവരെയും ഇടിക്കുകയായിരുന്നു. പരിക്കേറ്റ പ്രേമിയെയും ഭർത്താവ് അച്യുതനെയും ഉടൻ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പ്രേമിയുടെ ജീവൻ രക്ഷിക്കാനായില്ല. കോട്ടയം തള്ളോട്ടെ പരേതനായ നന്ത്യത്ത് കുമാരന്റയും ചെവിടിയൻ ദേവൂട്ടിയുടെയും മകളാണ് പ്രേമി. മക്കൾ: മിഥുൻ, അതുൽ. സഹോദരങ്ങൾ: ശോഭ, ദിനേശൻ (സി.പി.എം. കോട്ടയം അങ്ങാടി ടൗൺ ബ്രാഞ്ച് സെക്രട്ടറി), ഷൈബ.