ഇവിടെ വന്നാൽ കുടിനീർ കവിതകൾ വായിച്ചു ദാഹമകറ്റാം,വ്യത്യസ്ത തണ്ണീർ പന്തലുമായി മോറാഴ ഗ്രാമീണവായനശാല

ഇവിടെ വന്നാൽ കുടിനീരിനെ കുറിച്ചുള്ള കവിതകൾ വായിച്ചു ദാഹമകറ്റാം.കൊടുംചൂടിൽ വെന്തുരുകുന്നവർക്ക് ആശ്വാസമേകാൻ മോറാഴ ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയം അങ്കണത്തിൽ ഒരുക്കിയ തണ്ണീർപന്തൽ വ്യത്യസ്‌തമായി

 


മോറാഴ : ഇവിടെ വന്നാൽ കുടിനീരിനെ കുറിച്ചുള്ള കവിതകൾ വായിച്ചു ദാഹമകറ്റാം.കൊടുംചൂടിൽ വെന്തുരുകുന്നവർക്ക് ആശ്വാസമേകാൻ മോറാഴ ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയം അങ്കണത്തിൽ ഒരുക്കിയ തണ്ണീർപന്തൽ വ്യത്യസ്‌തമായി.മൊറാഴയിലെത്തി ചേരുന്ന പൊതുജനങ്ങളുടെ ദാഹമകറ്റാനാണ് തണ്ണീർപന്തൽ ഗ്രന്ഥാലയം ഒരുക്കിയത്. ദാഹത്തെ കുറിച്ചും കുടിനീരിനെ കുറിച്ചും കവികളെഴുതിയ വരികൾ തണ്ണീർ പന്തലിൽ പോസ്റ്റർ രൂപത്തിൽ ഇവിടെ എഴുതി വെച്ചിട്ടുണ്ട്. കുമാരനാശാൻ്റെ ചണ്ഡാലഭിക്ഷുകിയിലെ വരികൾ , ജി . ശങ്കരകുറുപ്പ്, ഇടശേരി ,പി ഭാസ്കരൻ,സുഗതകുമാരി എന്നിവരുടെ കാവ്യശകലങ്ങളുമാണ് ഗ്രന്ഥാലയത്തിൻ്റെ തണ്ണീർ പന്തലിൽ എഴുതി വെച്ചിട്ടുള്ളത്. 

ദാഹിച്ചു വലയുന്ന മനുഷ്യർക്ക് കുടിനീര് നൽകുന്നത് സാംസ്കാരിക പ്രവർത്തനമാണെന്ന് തെളിയിക്കുകയാണ് മോറാഴ ഗ്രാമീണ വായനശാലയിലെ യിലെ പ്രവർത്തകർ. കൊടുംചൂടിൽ അവശരായെത്തുന്നവർക്ക് നാരങ്ങ വെള്ളം ഉൾപ്പെടെ തണ്ണീർ പന്തലിൽ നിന്ന് സ്വയമെടുത്ത് കഴിച്ച് നിർജ്ജലീകരണം ഒഴിവാക്കാം. ജില്ലയിൽ ആദ്യമായാണ് ഒരു വായനശാല ദാഹമകറ്റാൻ ഒരു തണ്ണി ർ പന്തൽ തന്നെ കവികളുടെ വരികൾക്കൊപ്പം ഒരുക്കുന്നത്.ആന്തൂർ നഗരസഭ രണ്ടാം വാർഡ് കൗൺസിലർ കെ. രജിത തണ്ണീർ പന്തൽ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥാലയം സെക്രട്ടറി വി .സി സുമേഷ് , പ്രസിഡൻ്റ് കെ. പി പദ്മനാഭൻ, തുടങ്ങിയവർ സംസാരിച്ചു.