സദാചാര പൊലിസ് ചമഞ്ഞ് മാട്ടൂൽ സ്വദേശിയെ മർദ്ദിച്ച നാലുപേർക്കെതിരെ കേസെടുത്തു

സദാചാര പൊലിസ് ചമഞ്ഞ് മാട്ടൂൽ സ്വദേശിയെ വളഞ്ഞിട്ട് മർദ്ദിച്ചതിന് തളിപ്പറമ്പിലെ മൊബൈൽ ഷോപ്പ് ഉടമ ഉൾപ്പെടെ നാലുപേർക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.

 

പഴയങ്ങാടി: സദാചാര പൊലിസ് ചമഞ്ഞ് മാട്ടൂൽ സ്വദേശിയെ വളഞ്ഞിട്ട് മർദ്ദിച്ചതിന് തളിപ്പറമ്പിലെ മൊബൈൽ ഷോപ്പ് ഉടമ ഉൾപ്പെടെ നാലുപേർക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. മാട്ടൂൽ നോർത്തിലെ പി.മുഹമ്മദ് റമീസിനാണ് (36)മർദ്ദനമേറ്റത്. 

തളിപ്പറമ്പിലെ മൊബൈൽ ഷോപ്പുടമ നരിക്കോട്ടെ മുഹമ്മദ്കുഞ്ഞി, ഏഴോം സ്വദേശി രാജീവൻ, നെരുവമ്പ്രത്തെ ബിജു, ഏഴോത്തെ വിനീത് എന്നിവരുടെ പേരിലാണ് കേസ് 21-ന് രാവിലെ 7.45 നായിരുന്നു സംഭവം. നെരുവമ്പ്രത്തെ സുഹൃത്തിന്റെ വീട്ടിൽ വന്ന് സ്ക്കൂട്ടറിൽ തിരിച്ചുപോകവെ സദാചാരവിരുദ്ധ പ്രവൃത്തി നടത്തിയെന്നാരോപിച്ച് തടഞ്ഞുനിർത്തി മരവടി കൊണ്ട് മർദ്ദിച്ചതായാണ് പരാതി.