കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ചാർജിന് വെച്ച മൊബൈൽ ഫോൺ മോഷണം പോയി
കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും മൊബൈൽ ഫോണും പണവും മോഷണം പോയി. കണ്ണൂർ റെയിൽവെ സ്റ്റേഷൻ പ്ളാറ്റ്ഫോമിൽ ചാർജ് ചെയ്യാൻ വെച്ച പതിനായിരം രൂപയുടെ മൊബൈൽ ഫോണും ഇതിൻ്റെ കവറിനുള്ളിൽ സൂക്ഷിച്ച പതിനഞ്ചായിരം രൂപയും മോഷണം
Nov 27, 2024, 11:58 IST
കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും മൊബൈൽ ഫോണും പണവും മോഷണം പോയി. കണ്ണൂർ റെയിൽവെ സ്റ്റേഷൻ പ്ളാറ്റ്ഫോമിൽ ചാർജ് ചെയ്യാൻ വെച്ച പതിനായിരം രൂപയുടെ മൊബൈൽ ഫോണും ഇതിൻ്റെ കവറിനുള്ളിൽ സൂക്ഷിച്ച പതിനഞ്ചായിരം രൂപയും മോഷണം പോയതായാണ് പരാതി. മട്ടന്നൂർ പരിയാരത്തെ കെ.ബൈജുവിൻ്റെ പരാതിയിൽ റെയിൽവെ പൊലിസ് കേസെടുത്തു. ഈ കഴിഞ്ഞ 17 ന് രാവിലെ 10.30നാണ് മോഷണം.