വനിതകൾ ഉൾപ്പെടെയുള്ള പ്രദേശിക സംരഭകരെ സഹായിക്കാൻ മൊബൈൽ അപ്ലിക്കേഷൻ രൂപീകരിച്ചു
ഭാർ ലോ - ആത്മനിർഭർ ലോക്കൽ ഇന്ത്യയിലെ പ്രാദേശികവ്യാപാരങ്ങളെ ശക്തിപ്പെടുത്തുകയും സമൂഹങ്ങളെ ബന്ധിപ്പിക്കുകയും ചെയ്യുന്ന ഒരു സാങ്കേതിക പ്ളാറ്റ്ഫോം ആരംഭിച്ചതായി സംരഭകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . രാജ്യത്തെ 20 ഭാഷകളിൽ ഈ മൊബൈൽ അപ്ളിക്കേഷൻ ലഭ്യമാണ്. സാധാരണക്കാരുടെ പ്രാദേശിക ഉൽപന്നങ്ങൾ ഇതിലൂടെ വിൽക്കാനാവും ഉൽപ്പാദകരെയും ഉപഭോക്താക്കളെയും കൂട്ടി യോജിപ്പിക്കുന്ന ഡിജിറ്റൽ പ്ളാറ്റ്ഫോമാണിത്.

കണ്ണൂർ : ഭാർ ലോ - ആത്മനിർഭർ ലോക്കൽ ഇന്ത്യയിലെ പ്രാദേശികവ്യാപാരങ്ങളെ ശക്തിപ്പെടുത്തുകയും സമൂഹങ്ങളെ ബന്ധിപ്പിക്കുകയും ചെയ്യുന്ന ഒരു സാങ്കേതിക പ്ളാറ്റ്ഫോം ആരംഭിച്ചതായി സംരഭകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . രാജ്യത്തെ 20 ഭാഷകളിൽ ഈ മൊബൈൽ അപ്ളിക്കേഷൻ ലഭ്യമാണ്. സാധാരണക്കാരുടെ പ്രാദേശിക ഉൽപന്നങ്ങൾ ഇതിലൂടെ വിൽക്കാനാവും ഉൽപ്പാദകരെയും ഉപഭോക്താക്കളെയും കൂട്ടി യോജിപ്പിക്കുന്ന ഡിജിറ്റൽ പ്ളാറ്റ്ഫോമാണിത്.
ചെറുകിട ബിസിനസുകാർ, വീട്ടമ്മമാർ, കർഷകർ, വനിതാ സംരഭകർ എന്നിവരെ പിന്തുണയ്ക്കുന്നതിനാണ് ഭർലോ ആപ്പ് ശ്രദ്ധ കേന്ദ്രീകരികുന്നത് വീട്ടിൽ പാകം ചെയ്ത ഭക്ഷണം, വസ്ത്രങ്ങൾ പലചരക്ക് സാധനങ്ങൾ, കാർഷിക പച്ചക്കറികൾ, പ്രാദേശിക സേവനങ്ങൾ എന്നിവ മുതൽ പ്രത്യേക ഉൽപ്പന്നങ്ങൾ വരെ ഭർലോ യിൽ ഇടം പിടിക്കാൻ അവസരമുണ്ട്. കഴിഞ്ഞ ഡിസംബർ ആപ്പ് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ വ്യവസായ സംരഭകരായ അനൂപ് കുമാർ, ശ്വേത വിജയൻ, പി.കെ പ്രശാന്തൻ എന്നിവർ പങ്കെടുത്തു.