ബർണശേരിയിലെ അപകടാവസ്ഥയിലായ കലുങ്ക് ടി. ഒ മോഹനൻ എം എൽ എ സന്ദർശിച്ചു

ബർണശ്ശേരി സെന്റ് തെരേസാസ് സ്കൂൾ റോഡിൽ ബിഇ എംഎൽപി സ്കൂളിന് സമീപം അപകടാവസ്ഥയിലായ കലുങ്ക് അഡ്വ. ടി ഒ മോഹനൻ എംഎൽഎ സന്ദർശിച്ചു.

 

കണ്ണൂർ:ബർണശ്ശേരി സെന്റ് തെരേസാസ് സ്കൂൾ റോഡിൽ ബിഇ എംഎൽപി സ്കൂളിന് സമീപം അപകടാവസ്ഥയിലായ കലുങ്ക് അഡ്വ. ടി ഒ മോഹനൻ എംഎൽഎ സന്ദർശിച്ചു. കലുങ്ക് അടിയന്തരമായി പുനർ നിർമ്മിക്കുന്നതിനായി കന്റോൻമെന്റ് അധികൃതരുമായി സംസാരിച്ചു.  കലുങ്ക് വീതി കൂട്ടി പുനർനിർമിക്കുന്നതിന് ബി ഇ എം എൽ പി സ്കൂളിന്റെ സ്ഥലം അനുവദിക്കുന്നതിന് സ്കൂൾ അധികൃതമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് എംഎൽഎ അറിയിച്ചു. 

 സെന്റ് തെരേസാസ് സ്കൂളിലെത്തി പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ് എന്നിവരുമായും ഈ വിഷയം ചർച്ച ചെയ്തു. ഇതുമൂലം നാട്ടുകാരും കുട്ടികളും അധ്യാപികമാരും രക്ഷിതാക്കളും അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിന് അടിയന്തര ഇടപെടൽ നടത്തുമെന്ന് എംഎൽഎ അറിയിച്ചു.

 എംഎൽഎ യോടൊപ്പം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ കായക്കൽ, ഷിബു ഫെർണാണ്ടസ്, ആന്റണി ഡിക്രൂസ്, റൈജു ജെയ്സൺ എന്നിവരും ഉണ്ടായിരുന്നു.