തളിപ്പറമ്പിലെ 800 ഓളം പ്രതിഭകൾക്ക് എം.എൽ.എ മെറിറ്റ് അവാർഡ്; മുഖ്യാതിഥിയായി ജില്ലാ കലക്ടർ വിഷ്ണു രാജ് ഐ എ എസ്
മണ്ഡലത്തിലെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 800 ഓളം വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി എം.എൽ.എ മെറിറ്റ് അവാർഡ് 2026 ജൂലൈ 4 ശനിയാഴ്ച രാവിലെ 9.30ന് തളിപ്പറമ്പ് ഹാപ്പിനസ് സ്ക്വയറിൽ സംഘടിപ്പിക്കും.
തളിപ്പറമ്പ്: മണ്ഡലത്തിലെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 800 ഓളം വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി എം.എൽ.എ മെറിറ്റ് അവാർഡ് 2026 ജൂലൈ 4 ശനിയാഴ്ച രാവിലെ 9.30ന് തളിപ്പറമ്പ് ഹാപ്പിനസ് സ്ക്വയറിൽ സംഘടിപ്പിക്കും.
തളിപ്പറമ്പ് എം.എൽ.എ ടി. കെ. ഗോവിന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് കണ്ണൂർ ജില്ലാ കലക്ടർ വിഷ്ണു രാജ് IAS ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്യുകയും അക്കാദമിക മികവ് പുലർത്തിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്യും.മണ്ഡലത്തിലെ വിദ്യാർത്ഥികളിൽ വിദ്യാഭ്യാസ മികവ് പ്രോത്സാഹിപ്പിക്കുകയും ഉയർന്ന നേട്ടങ്ങൾ കൈവരിക്കാൻ പ്രചോദനമാകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, സ്കൂൾ അധികൃതർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുക്കും.മെറിറ്റ് അവാർഡിന് അർഹരായ വിദ്യാർത്ഥികളും രക്ഷിതാക്കളും കൃത്യസമയത്ത് പരിപാടിയിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.