എം.കെ മുരളി സി.പി.എം എടക്കാട് ഏരിയാ സെക്രട്ടറി
ചന്ദ്രൻകിഴുത്തള്ളി നഗറിൽ നടന്ന സിപിഎം എടക്കാട് ഏരിയ സമ്മേളനം സമാപിച്ചു. ഇരുപത്തിയൊന്നംഗ ഏരിയ കമ്മിറ്റിയെയും, സെക്രട്ടറിയായി എം കെ മുരളിയെയും സമ്മേളനം തിരഞ്ഞെടുത്തു.
Nov 20, 2024, 10:16 IST
പെരളശ്ശേരി : ചന്ദ്രൻകിഴുത്തള്ളി നഗറിൽ നടന്ന സിപിഎം എടക്കാട് ഏരിയ സമ്മേളനം സമാപിച്ചു. ഇരുപത്തിയൊന്നംഗ ഏരിയ കമ്മിറ്റിയെയും, സെക്രട്ടറിയായി എം കെ മുരളിയെയും സമ്മേളനം തിരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം തവണയാണ് എം കെ മുരളി സെക്രട്ടറിയാവുന്നത്.
എം കെ മുരളിക്ക് പുറമെ കെ രാജീവൻ, ഒ പി രവീന്ദ്രൻ, കെ ഗിരീശൻ, കെ ബഷീർ,എൻ ബാലകൃഷ്ണൻ, സി വിനോദ്,കെ ശോഭ, ഇ പി ലത, ടി സവിത,കെ വി ബിജു, പി അരവിന്ദാക്ഷൻ,പി പ്രകാശൻ, ടി സുനീഷ്, കെ വി നിധീഷ്,സി കെ കുഞ്ഞിരാമൻ,എം പ്രജിൽ,പി രഘു, എൻ ടി സുധീന്ദ്രൻ, വൈഷണവ് മഹേന്ദ്രൻ, ടി പി നിവേദ് എന്നിവരെ ഏരിയ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.