തളിപറമ്പ പട്ടുവത്തെ മിഴി ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനം 19 ന്
പട്ടുവം ഗ്രാമ പഞ്ചായത്തും സമീപപ്രദേശങ്ങളും കേന്ദ്രീകരിച്ച് രൂപികരിച്ച മിഴി ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനം 19 ന്. പട്ടുവം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പ്രശസ്ത സിനിമാ സംവിധായകൻ മനോജ് കാന
Updated: Apr 17, 2025, 11:40 IST
തളിപറമ്പ : പട്ടുവം ഗ്രാമ പഞ്ചായത്തും സമീപപ്രദേശങ്ങളും കേന്ദ്രീകരിച്ച് രൂപികരിച്ച മിഴി ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനം 19 ന്. പട്ടുവം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പ്രശസ്ത സിനിമാ സംവിധായകൻ മനോജ് കാന ശനിയാഴ്ച വൈകിട്ട് അഞ്ചിന് ഉദ്ഘാടനം നിർവഹിക്കുമെന്ന് സംഘാടകർ തളിപ്പറമ്പിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നിരവധി സിനിമാ രംംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീമതി അധ്യക്ഷത വഹിക്കും.
കലാരംഗത്ത് മികവ് കാട്ടിയവരെ ചടങ്ങിൽ അനുമോദിക്കും. തുടർന്ന് പ്രിയനന്ദനൻ്റെ നെയ്ത്തുകാരൻ സിനിമ പ്രദർശിപ്പിക്കുമെന്ന് വി.വി. ബാലകൃഷ്ണൻ, സുരേഷ് പട്ടുവം, ടി.പി. ജയാനന്ദൻ, മോഹൻദാസ് എന്നിവർ അറിയിച്ചു.