മുണ്ടേരി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ കിഫ്ബി കെട്ടിട സമുച്ചയം ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു
മുണ്ടേരി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നിർമ്മിച്ച കിഫ്ബി കെട്ടിട സമുച്ചയം ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.മുദ്ര വിദ്യാഭ്യാസ പദ്ധതി വികസന പ്രവർത്തനത്തിൻ്റെ ഭാഗമായി 3. 30 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണ് ബഹുനില കെട്ടിടം.
Aug 11, 2025, 11:22 IST
ചക്കരക്കൽ : മുണ്ടേരി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നിർമ്മിച്ച കിഫ്ബി കെട്ടിട സമുച്ചയം ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.മുദ്ര വിദ്യാഭ്യാസ പദ്ധതി വികസന പ്രവർത്തനത്തിൻ്റെ ഭാഗമായി 3. 30 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണ് ബഹുനില കെട്ടിടം.
ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. കെ. രത്നകുമാരി, മുൻ എം.പി കെ കെ രാഗേഷ്, ജന പ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.