വികസനത്തിൽ തളിപ്പറമ്പ് കേരളത്തിന് മാതൃക : മന്ത്രി വി അബ്ദുറഹ്മാൻ
ഹാപ്പിനസ് ഫെസ്റ്റിന്റെ സമാപനത്തോടനുബന്ധിച്ച് ചേർന്ന സാംസ്കാരിക സായാഹ്നം ധർമ്മശാല ഗവ.എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന മന്ത്രി.
Feb 20, 2026, 12:41 IST
കണ്ണൂർ :വികസന പ്രവർത്തനങ്ങൾക്ക് കേരളത്തിന് തന്നെ മാതൃകയാണ് തളിപ്പറമ്പ് എന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. ഹാപ്പിനസ് ഫെസ്റ്റിന്റെ സമാപനത്തോടനുബന്ധിച്ച് ചേർന്ന സാംസ്കാരിക സായാഹ്നം ധർമ്മശാല ഗവ.എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന മന്ത്രി. ഹാപ്പിനെസ് ഫെസ്റ്റിവൽ ഉൾപ്പെടെ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് മണ്ഡലത്തിലെങ്ങും നടക്കുന്നതെന്നും കേരളത്തിലെ ഏറ്റവും വലിയ ടൂറിസം കേന്ദ്രമായി തളിപ്പറമ്പ് മാറുകയാണെന്നും മന്ത്രി പറഞ്ഞു.
എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ അധ്യക്ഷനായി. ആന്തൂർ നഗരസഭാ ചെയർപേഴ്സൺ വി സതീദേവി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ടി.ജെ അരുൺ, കെ എ പി പൊലീസ് കമാൻഡൻ്റ് ആർ രാജേഷ് കുമാർ, നഗരസഭാ സെക്രട്ടറി കെ മനോജ്,വിസ്മയ പാർക്ക് വൈസ് ചെയർമാൻ കെ സന്തോഷ്,എന്നിവർ സംസാരിച്ചു.