പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു
അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുന്ന സബ് നാഷണൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജില്ലാതല ഉദ്ഘാടനം ഇരിട്ടി പയഞ്ചേരി എൽ പി സ്കൂളിൽ വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. രണ്ടു വയസ്സുകാരി വാഗ്മി സ്തുതിക്ക് തുള്ളി മരുന്ന് നൽകിയായിരുന്നു ഉദ്ഘാടനം.
ഇരിട്ടി: അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുന്ന സബ് നാഷണൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജില്ലാതല ഉദ്ഘാടനം ഇരിട്ടി പയഞ്ചേരി എൽ പി സ്കൂളിൽ വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. രണ്ടു വയസ്സുകാരി വാഗ്മി സ്തുതിക്ക് തുള്ളി മരുന്ന് നൽകിയായിരുന്നു ഉദ്ഘാടനം.
രോഗം വരാതിരിക്കാനുള്ള മുൻകരുതലാണ് ആരോഗ്യരംഗത്ത് ഏറ്റവും പ്രധാനമെന്നും രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗപ്രതിരോധത്തിന് പ്രാധാന്യം നൽകണമെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. രാജ്യത്ത് പോളിയോ നിയന്ത്രണവിധേയമായെങ്കിലും അയൽരാജ്യങ്ങളിൽ രോഗസാന്നിധ്യം നിലനിൽക്കുന്നതിനാൽ ജാഗ്രത തുടരേണ്ടതുണ്ടെന്നും പോളിയോ ബാധിച്ച് കുട്ടികൾക്ക് വൈകല്യം സംഭവിക്കുന്ന സാഹചര്യം ഒഴിവാക്കാൻ പ്രതിരോധ പരിപാടികൾ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇരിട്ടി നഗരസഭ ചെയർപേഴ്സൺ വി വിനോദ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിവേക് കുമാർ, ഡിപിഎം ഡോ. സി അബൂബക്കർ, ഡിഎച്ച്എസ് പ്ലാനിംഗ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. സുകേഷ് രാജ്, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. അനിറ്റ കെ ജോസ്സി, ഇരിട്ടി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ കെ ഷൈജു, വാർഡ് കൗൺസിലർമാരായ പി എ നസീർ, എം നിഖിലേഷ്, ജുമൈല ഫിറോസ്, ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ സി സച്ചിൻ, ജില്ലാ നഴ്സിംഗ് ഓഫീസർ വിനോദിനി, ജില്ലാ മെഡിക്കൽ ഓഫീസിലെ പ്രോഗ്രാം ഓഫീസർമാരായ വി എ ഷബീർ, പി ടി ഗീത, റോട്ടറി ജില്ലാ ഡെപ്യൂട്ടി കോ ഓർഡിനേറ്റർ ഡോ. സി കെ അശോകൻ, പയഞ്ചേരി സ്കൂൾ ഹെഡ് ടീച്ചർ കെ എസ് ബിന്ദു, പിടിഎ പ്രസിഡന്റ് പ്രബുദ്ധ ഉണ്ണി, സി കെ ശശിധരൻ, മനോഹരൻ കൈതപ്രം, ഇബ്രാഹിം മുണ്ടേരി, പി മോഹനൻ, വി എം പ്രശോബ് തുടങ്ങിയവർ സംസാരിച്ചു.
ജില്ലയിൽ അഞ്ച് വയസ്സിൽ താഴെയുള്ള 1,41,810 കുട്ടികൾക്കാണ് പോളിയോ തുള്ളിമരുന്ന് നൽകാൻ ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിൽ 1,655 അതിഥിത്തൊഴിലാളികളുടെ കുട്ടികളാണ്. ഇതിനായി 1,586 വാക്സിനേഷൻ ബൂത്തുകളും 42 ട്രാൻസിറ്റ് ബൂത്തുകളും 127 മൊബൈൽ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ബൂത്തുകളിലെത്താൻ കഴിയാത്ത കുട്ടികൾക്ക് വീടുകളിലെത്തി തുള്ളിമരുന്ന് നൽകുന്നതിനായി 4,137 ഹൗസ് ടു ഹൗസ് വളൻഡിയർമാരും രംഗത്തിറങ്ങി.