സർക്കാർ വിദ്യാലയങ്ങൾ ജനങ്ങളുടെ വിദ്യാലയങ്ങളെന്ന് മന്ത്രി സണ്ണി ജോസഫ്
അടിസ്ഥാന സൗകര്യ വികസനത്തിലും പഠന മികവിലും മുന്നേറുന്ന സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങൾ നാടിൻ്റെ മാതൃകയാണെന്നും ഇതിൻ്റ ഉടമസ്ഥർ ജനങ്ങളാണെന്നും വൈദ്യുതി
കണ്ണൂർ : അടിസ്ഥാന സൗകര്യ വികസനത്തിലും പഠന മികവിലും മുന്നേറുന്ന സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങൾ നാടിൻ്റെ മാതൃകയാണെന്നും ഇതിൻ്റ ഉടമസ്ഥർ ജനങ്ങളാണെന്നും വൈദ്യുതി, പാർലമെൻ്റ്കാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.ചാവശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയതായി നിർമ്മിച്ച ക്ളാസ് മുറികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കലാ കായിക മികവിലും പഠനത്തിലും സർക്കാർ വിദ്യാലയങ്ങൾ വലിയ മുന്നേറ്റമാണ് നടത്തുന്നത്. കാലത്തിന് അനുസരിച്ച് സാങ്കേതിക മികവിലും റോബോട്ടിക് സയൻസിലും നിർമ്മിതി ബുദ്ധിയിലുമെല്ലാം ലോകം മാറുകയാണ്. ഇതിന് അനുസൃതമായി വിദ്യാലയങ്ങളുടെ സൗകര്യങ്ങൾ കുട്ടികൾ പ്രയോജനപ്പെടുത്തണം. ഗുണനിലവാരമുള്ള വിദ്യാഭ്യാസം സമൂഹത്തിൽ നല്ല തലമുറകളെ സൃഷ്‌ടിക്കുമെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
ചാവശ്ശേരി ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും വിവിധ മത്സര പരീക്ഷകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ മന്ത്രി മൊമൻ്റോ നൽകി ആദരിച്ചു.ഇരിട്ടി നഗരസഭ ചെയർമാൻ വി. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സർവ ശിക്ഷ കേരളം ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ
ഡോ. കെ.വി ദീപേഷ് പദ്ധതി വിശദീകരണം നടത്തി.
നഗരസഭ വൈസ് ചെയർപേഴ്സൺ കെ. സോയ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. രാജൻ, കൗൺസിലർമാരായ സി.എം രമ്യ, വി. രാജീവൻ, പ്രിൻസിപ്പാൾ മൻസൂർ കിണാക്കൂൽ, എസ്.എസ്.കെ ബി പി സി കെ.വി അബ്ദുൾ മുനീർ, പ്രധാനാധ്യാപകൻ സി.എ അബ്ദുൾ ഗഫൂർ, പിടിഎ പ്രസിഡൻ്റ് കെ.കെ ശ്രീനിവാസൻ, മദർ പിടിഎ പ്രസിഡൻ്റ് കെ ജിഷ, സ്‌കൂൾ ജനാധിപത്യ വേദി അദ്ധ്യക്ഷ ആലിയ ഷെർബിൻ, സ്‌റ്റാഫ് സെക്രട്ടറി വി.പി ഷീബ തുടങ്ങിയവർ സംസാരിച്ചു.