കണ്ണൂര്‍ ആസ്റ്റര്‍ മിംസിന്റെ ശ്രുതിസ്പര്‍ശം പദ്ധതിയുടെ ഭാഗമായി സൗജന്യ ശ്രവണ സഹായികളുടെ വിതരണോദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു

സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ ലഭ്യമാകാതെ കേള്‍വി പരിമിതികള്‍ നേരിടുന്നവര്‍ക്ക് ആശ്വാസമേകാന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആരംഭിച്ച  ശ്രുതിസ്പര്‍ശം കാരുണ്യ പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ രോഗികള്‍ക്കുള്ള സൗജന്യ ശ്രവണസഹായികളുടെ വിതരണോദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു. ആശുപത്രി സംഘടിപ്പിച്ച രോഗനിര്‍ണയ ക്യാമ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് സൗജന്യ ശ്രവണ സഹായികള്‍ വിതരണം ചെയ്തത്.

 

കണ്ണൂര്‍: സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ ലഭ്യമാകാതെ കേള്‍വി പരിമിതികള്‍ നേരിടുന്നവര്‍ക്ക് ആശ്വാസമേകാന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആരംഭിച്ച  ശ്രുതിസ്പര്‍ശം കാരുണ്യ പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ രോഗികള്‍ക്കുള്ള സൗജന്യ ശ്രവണസഹായികളുടെ വിതരണോദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു. ആശുപത്രി സംഘടിപ്പിച്ച രോഗനിര്‍ണയ ക്യാമ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് സൗജന്യ ശ്രവണ സഹായികള്‍ വിതരണം ചെയ്തത്. കൂടാതെ പദ്ധതിയുടെ ഭാഗമായി സൗജന്യമായി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയ്ക്ക് അര്‍ഹരായ വ്യക്തിയുടെ പേരും ചടങ്ങില്‍ മന്ത്രി പ്രഖ്യാപിച്ചു. നിര്‍ധനരായ രോഗികള്‍ക്ക് താങ്ങേകുന്ന ആസ്റ്റര്‍ മിംസിന്റെ ഈ മാനുഷിക ഇടപെടല്‍ ഏറെ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മുപ്പത് പേര്‍ക്ക് സൗജന്യമായി ശ്രവണ സഹായികളും, 5 പേര്‍ക്ക് സൗജന്യ നിരക്കില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയും ലഭ്യമാക്കുക എന്നതാണ് ശ്രുതിസ്പര്‍ശം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആസ്റ്റര്‍ മിംസ് കണ്ണൂര്‍, ആസ്റ്റര്‍ വോളന്റിയേഴ്സ്, ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.ആദ്യഘട്ടത്തിന്റെ വിജയകരമായ പൂര്‍ത്തീകരണത്തിന് ശേഷം, പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി പ്രത്യേക രോഗനിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഇ.എന്‍.ടി വിഭാഗത്തിന്റെയും അഡ്വാന്‍സ്ഡ് കോക്ലിയര്‍-ഹിയറിങ് എയ്ഡ് വിഭാഗത്തിന്റെയും നേതൃത്വത്തില്‍ സെപ്റ്റംബർ 1 മുതല്‍ 10 വരെയാണ് ക്യാമ്പ് നടക്കുക. ഡോ. രാമകൃഷ്ണന്‍ വി, ഡോ. അക്ഷയ് വി.കെ, ഡോ. വിഷ്ണുദാസ് ടി.വി എന്നിവരടങ്ങുന്ന വിദഗ്ധ സംഘം ക്യാമ്പിന് നേതൃത്വം നല്‍കും.

സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തി നിര്‍ധനരായ രോഗികളുടെ പുനരധിവാസത്തിനായി വരും നാളുകളിലും കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് സി.ഒ.ഒ ഡോ. അനൂപ് നമ്പ്യാര്‍ വ്യക്തമാക്കി.ടി. ഒ. മോഹനന്‍ എം.എല്‍.എ, സി.എം.എസ് ഡോ. സുപ്രിയ രഞ്ജിത്ത്, ഇ.എന്‍.ടി വിഭാഗം മേധാവി ഡോ. രാമകൃഷ്ണന്‍ .വി, ഇന്റേണല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. മുരളി ഗോപാല്‍, ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജര്‍ മുഹമ്മദ് ഹസീം കെ.വി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
രണ്ടാം ഘട്ട മെഡിക്കല്‍ ക്യാമ്പിലേക്ക് രജിസ്‌ട്രേഷനും വിശദവിവരങ്ങള്‍ക്കും: +91 62352 34000 എന്ന മ്പറില്‍ ബന്ധപ്പെടുക.