കൈത്തറി കോണ്‍ക്ലേവ് 16ന് റബ് കോ ഓഡിറ്റോറിയത്തിൽ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും

കൈത്തറി മേഖലയിലെ സമഗ്ര വികസനവും പ്രതിസന്ധികളും ചര്‍ച്ച ചെയ്യാന്‍ വിവിധ മേഖലകളിലെ വിദഗധരെ ഉള്‍പ്പെടുത്തി 16ന് കൈത്തറി കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു.

 

കണ്ണൂര്‍: കൈത്തറി മേഖലയിലെ സമഗ്ര വികസനവും പ്രതിസന്ധികളും ചര്‍ച്ച ചെയ്യാന്‍ വിവിധ മേഖലകളിലെ വിദഗധരെ ഉള്‍പ്പെടുത്തി 16ന് കൈത്തറി കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. രാവിലെ 10ന് കണ്ണൂര്‍ റബ്‌കോ ഓഡിറ്റോറിയത്തില്‍ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനാകും. എ.പിമാര്‍, എം.എല്‍.എമാര്‍, ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍, കയറ്റുമതിക്കാര്‍, കൈത്തറി സഹകരണ സംഘം പ്രതിനിധികള്‍ തുടങ്ങിവര്‍ പങ്കെടുക്കുമെന്ന് ജില്ലാ ഇന്‍ഡസ്ട്രീസ് സെന്റര്‍ ജനറല്‍ മാനേജര്‍ കെ.എസ് അജിമോന്‍, എം.കെ ദിനേശ് ബാബു, അറക്കന്‍ ബാലന്‍, കെ.പി ഗിരീഷ് കുമാര്‍, എന്‍. ശ്രീധന്യന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.