നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥൻ; ജനപ്രതിനിധികള്‍ ഇടപെടലില്‍ പക്വത കാണിക്കണം; മന്ത്രി കെ രാജന്‍

കണ്ണൂരിലെ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ജില്ലാ പ്രസിഡന്റ് പി പി ദിവ്യയെ തള്ളി റവന്യൂ മന്ത്രി കെ രാജന്‍. തികച്ചും ദൗര്‍ഭാഗ്യകരമായ കാര്യമാണ് സംഭവിച്ചതെന്നും ജനപ്രതിനിധികള്‍ ഇടപെടലില്‍ പക്വത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

തിരുവനന്തപുരം: കണ്ണൂരിലെ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ജില്ലാ പ്രസിഡന്റ് പി പി ദിവ്യയെ തള്ളി റവന്യൂ മന്ത്രി കെ രാജന്‍. തികച്ചും ദൗര്‍ഭാഗ്യകരമായ കാര്യമാണ് സംഭവിച്ചതെന്നും ജനപ്രതിനിധികള്‍ ഇടപെടലില്‍ പക്വത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

'നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു. ഒരു പരാതിയും അദ്ദേഹത്തിനെതിരെ ലഭ്യമായിട്ടില്ല. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തും. കളക്ടറുടെ റിപ്പോർട്ട് വേഗതയിൽ ലഭ്യമാക്കും. റവന്യൂ വകുപ്പിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെക്കുറിച്ച് ഒരു പരാതിയും ലഭ്യമല്ല. നവീനിന്റെ ആവശ്യപ്രകാരമാണ് കണ്ണൂര്‍ എഡിഎം ചുമതലയില്‍ നിന്നും പത്തനംതിട്ടയിലേക്ക് മാറ്റിയത്' എന്നും കെ രാജന്‍ വ്യക്തമാക്കി.