കണ്ണൂർ ഏച്ചൂരിൽ വട്ടപ്പൊയിലിൽകോൺക്രീറ്റ് മെഷീനുമായി പോയ മിനി ലോറി നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് 2 പേർക്ക് പരിക്ക്
ഏച്ചൂരിൽ കോൺക്രീറ്റ് മെഷീനുമായി പോവുകയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട ശേഷം വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8.45ഓടെ ഏച്ചൂർ വട്ടപ്പൊയിലിലാണ് അപകടം നടന്നത്.
Jun 4, 2026, 10:37 IST
കണ്ണൂർ : ഏച്ചൂരിൽ കോൺക്രീറ്റ് മെഷീനുമായി പോവുകയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട ശേഷം വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8.45ഓടെ ഏച്ചൂർ വട്ടപ്പൊയിലിലാണ് അപകടം നടന്നത്.
സമീപത്തെ പരസ്യ ബോർഡ് ഇടിച്ച് തകർത്ത ശേഷമാണ് വീട്ടുമുറ്റത്തേക്ക് ലോറി മറിഞ്ഞത്. പരിക്കേറ്റവരെ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഏച്ചൂർ ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി.അപകടത്തിൽ പൊട്ടിയ എച്ച്ടി തൂൺ മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ രാവിലെ 9.30 മുതൽ 12.30 വരെ വട്ടപ്പൊയിൽ , വട്ടപ്പൊയിൽ ദിനേശ്, വട്ടപ്പൊയിൽ കനാൽ, ഡയമണ്ട് പെയിൻറ്, പന്നിയോട്ട്, കരിയിൽ കാവ്, ട്രഞ്ചിങ് ഗ്രൗണ്ട് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.