മർച്ചൻ്റ് നേവിയിൽ ജോലി വാഗ്ദാനം നൽകി 5, 90,000 തട്ടിയെടുത്ത രണ്ടു പേർക്കെതിരെ കേസെടുത്തു
യുവാവിന് മർച്ചൻ്റ് നേവിയിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശപ്രകാരം രണ്ടു പേർക്കെതിരെ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തു.
Updated: Dec 25, 2025, 10:37 IST
പരിയാരം: യുവാവിന് മർച്ചൻ്റ് നേവിയിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശപ്രകാരം രണ്ടു പേർക്കെതിരെ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തു. പിലാത്തറ കക്കോണിയിലെ പ്രണവ് ഹൗസിലെ പ്രേമരാജൻ്റെ പരാതിയിലാണ് മഹാരാഷ്ട്ര നവീമുംബെയിലെ കുക്റേജ സെൻ്ററിലെ ഉജ്വൽ കുമാർ, പ്രകാശ് കുമാർ ഷാഗു എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.
2022 ഡിസംബർ 19 മുതൽ 2023 ഡിസംബർ 4 വരെയുള്ള കാലയളവിൽ പരാതിക്കാരൻ്റെ മകന് മർച്ചൻ്റ് നേവിയിൽ ജോലി വാഗ്ദാനം ഒന്നാം പ്രതിയുടെ നിർദേശപ്രകാരം രണ്ടാം പ്രതിയുടെ ബേങ്ക് അക്കൗണ്ടിലേക്ക് പല തീയതികളിലായി 5,90,000 രൂപ അയച്ചു കൊടുക്കുകയും പിന്നീട് ജോലി നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പരിയാരം പോലീസ് കേസെടുത്തത്.