മെലോറ ജ്വല്ലറി തട്ടിപ്പ് :തളിപറമ്പ് പൊലിസ് വീണ്ടും കേസെടുത്തു
മെലോറ ജ്വല്ലറി സ്വര്‍ണതട്ടിപ്പിന് വീണ്ടും തളിപ്പറമ്പില്‍ കേസെടുത്തു.
തളിപ്പറമ്പ്: മെലോറ ജ്വല്ലറി സ്വര്‍ണതട്ടിപ്പിന് വീണ്ടും തളിപ്പറമ്പില്‍ കേസെടുത്തു.തളിപ്പറമ്പ് മദ്രസക്ക്‌സമീപത്തെ കായക്കൂല്‍ വീട്ടില്‍ (ദാറുല്‍ ഫനാഹ്) പി.ടി.പി.അഷറഫ്, ഭാര്യ ആയിഷ കായക്കൂല്‍,കുറ്റൂര്‍ മാതമംഗലത്ത മണക്കാട്ട് തെക്കെപുരയില്‍,എം.ടി.പി ,ലീം, ഭാര്യ സറീന എന്നിവരുടെ പേരിലാണ് കേസെടുത്തത്.
2022 ഒക്ടോബര്‍ 21 മുതല്‍ ഡിസംബര്‍ 23 വരെയുള്ള കാലത്ത് പ്രതികല്‍ ചിറവക്കില്‍ മെലോറ ജ്വല്ലറി എന്ന പേരില്‍ സ്വര്‍ണവ്യാപാര ശാല ആരംഭിക്കുന്നുണ്ടെന്നും ഇവിടെ സ്വര്‍ണം പണയം വെച്ചാല്‍ പലിശരഹിത വായ്പ നല്‍കുമെന്നും വിശ്വസിപ്പിച്ച് ശ്രീകണ്ഠാപുരം സി.എച്ച്.നഗറിലെ മാടാളന്റകത്ത് എം.എ.സനൂജിന്റെ(42) 67.7 പവന്‍ സ്വര്‍ണം തട്ടിയെടുത്തതായാണ് പരാതി.കാലാവധി കഴിഞ്ഞിട്ടും സ്വര്‍ണം തിരികെ നല്‍കാതെ ചതി ചെയ്തുവെന്നാണ് പരാതി.തളിപ്പറമ്പ് ജെ.എഫ്.സി.എം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്.പ്രതികളുടെ പേരില്‍ നേരത്തെ ഇത്തരം സംഭവങ്ങളില്‍ നിരവധികേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.