സർ സയ്യിദ് കോളേജിൽ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റുകളിലേക്കുള്ള മെഗാ ജോബ് ഫെയർ ഫെബ്രുവരി 15 ന്

ഗൾഫ് രാജ്യങ്ങളിലെ മുൻനിര റീട്ടെയിൽ ഗ്രൂപ്പായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൻ്റെ യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ 95 ഹൈപ്പർ

 

കണ്ണൂർ: ഗൾഫ് രാജ്യങ്ങളിലെ മുൻനിര റീട്ടെയിൽ ഗ്രൂപ്പായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൻ്റെ യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ 95 ഹൈപ്പർ മാർക്കറ്റുകളിലേക്കുള്ള മെഗാ സ്റ്റാഫ് റിക്രൂട്ട്മെന്റ് ഇന്റർവ്യൂ 2026 ഫെബ്രുവരി 15 ന് രാവിലെ   9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ തളിപ്പറമ്പ സർ സയ്യിദ് കോളേജ്  ക്യാമ്പസിൽ വെച്ച് നടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോളേജിലെ ഐ ക്യൂ എ സി സെല്ലാണ് മെഗാ ഇൻ്റർവ്യൂവിന് നേതൃത്വം നൽകുന്നത്,വിവിധ തസ്തികകളിലായി 500 ൽ അധികം ഒഴിവുകളിലേക്കാണ് ഇൻ്റർവ്യൂ നടത്തുന്നത്.

ഒഴിവുകൾ
▪️ സെയിൽസ്മാൻ All category( 300+ Vaccancies)
age Below 30
▪️ ഫങ്ഷണൽ ഓഡിറ്റർ
Degree with min 1 year experience
▪️ മാർക്കറ്റിംഗ് എക്സിക്യുട്ടീവ്
Degree with min 1 year experience
▪️ സ്റ്റോക്ക് ഇൻവേർഡ് എക്സിക്യൂട്ടീവ് / റസീവർ
▪️ ക്യാഷ് ഓഫീസർ
 Degree with min 1 year experience
▪️ പർച്ചേയ്സ് ക്ലർക്ക്
 Degree with min 1 year experience
▪️ കാഷ്യർ
 +2 with min 1 year experience
▪️ പിക്കർ
 Degree with min 1 year experience
▪️ എസി, റെഫ്രിജെറേറ്റർ ടെക്നീഷ്യൻ
Age 21-40
▪️ ഫിഷ് കട്ടർ
Age 21-40
▪️ ബുച്ചർ
Age 21-40
▪️ കുക്ക്
All category, Age 21-45
▪️ സ്നാക്സ് മേക്കർ
(male/Female), Age 21-40
▪️ ജ്യൂസ് മേക്കർ
Age 18-30
etc...

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ, ഭക്ഷണം, താമസ സൗകര്യം എന്നിവ സൗജന്യമായി ലഭിക്കുന്നതാണ്

ബന്ധപ്പെടേണ്ട ഫോൺ നമ്പർ:
📞 6238900536, 6238900537

വാർത്താ സമ്മേളനത്തിൽ ഗ്രാൻഡ് ഗ്രൂപ്പ് ചീഫ് എച്ച് ആർ ഓഫീസർ എം ടി അനീസ് , റിക്രൂട്ട്മെൻ്റ് മാനേജർ ടി കെ അർഷദ്, കോളേജ് മാനേജർ അഡ്വ. പി മഹമൂദ്, സി ഡി എം ഇ എ ജനറൽ സെക്രട്ടറി മഹമൂദ് ആള്ളാം കുളം, പ്രിൻസിപ്പാൾ ഡോ. ഇസ്മായിൽ ഓലായിക്കര, പ്ലൈസമെന്റ് സെൽ കൺവീനർ ഡോ. സിദ്ധിക്ക് കെ പി, റൂസ കോർഡിനേറ്റർ ഡോ. അബ്ദുസ്സലാം എ കെ എന്നിവർ പങ്കെടുത്തു.