കണ്ണൂരിൽ മെഗാ ഡാൻസ് ഫെസ്റ്റ് മെയ് മൂന്നാം വാരം : അപേക്ഷ ക്ഷണിച്ചു
ഹാപ്പിനസ് ഫൗണ്ടേഷൻ, എപിജെ അബ്ദുൾ കലാം ലൈബ്രറിയും വിവിധ സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മെഗാ ഡാൻസ് ഫെസ്റ്റിവൽ കണ്ണൂരിൽ മെയ് അവസാന വാരം നടക്കും. നൃത്ത മൽസരത്തിൽ 10-15, 16-25, 25 ന് മുകളിൽ പ്രായം എന്നീ കാറ്റഗറിയിലാണ് മത്സരം.
കണ്ണൂർ : ഹാപ്പിനസ് ഫൗണ്ടേഷൻ, എപിജെ അബ്ദുൾ കലാം ലൈബ്രറിയും വിവിധ സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മെഗാ ഡാൻസ് ഫെസ്റ്റിവൽ കണ്ണൂരിൽ മെയ് അവസാന വാരം നടക്കും. നൃത്ത മൽസരത്തിൽ 10-15, 16-25, 25 ന് മുകളിൽ പ്രായം എന്നീ കാറ്റഗറിയിലാണ് മത്സരം.
സിംഗിൾ ഇനത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, കേരള നടനം, നാടോടി നൃത്തം എന്നിവയിൽ മൽസരം ഉണ്ടാകും. ഗ്രൂപ്പിനത്തിൽ സംഘനൃത്തം(7 പേർ), തിരുവാതിര(10 പേർ), ഒപ്പന(10 പേർ), നാടോടിനൃത്തം(7 പേർ), കൈകൊട്ടിക്കളി(10 പേർ) എന്നിവയിൽ മൽസരം ഉണ്ടാകും. രണ്ട് ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങൾ വിവിധ വിഭാഗങ്ങളിൽ നൽകും. ജില്ലയിലെ മികച്ച ഡാൻസ് സ്‌കൂൾ, മികച്ച ഡാൻസ് ടീച്ചർ എന്നിവർക്ക് പ്രത്യേക പുരസ്‌കാരവും നൽകും. മൽസരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9447372316, 9446947693, 9562779305 , 9895963172 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. കണ്ണൂർ കാൽടെക്‌സ് വലിയവളവ് കാവ് റോഡിലുള്ള ഓഫീസിലും എൻട്രികൾ നേരിട്ട് സ്വീകരിക്കും,